
ദോഹ: ഖത്തര്‍ മ്യൂസിയംസ് ഖത്തറിലെ പ്രമുഖ വ്യവസായ ശൃംഖലയായ സീഷോര്‍ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. ഖത്തര്‍ മ്യൂസിയംസിനായി ആക്ടിങ് സിഇഒ അഹമ്മദ് നംലഹും സീഷോര്‍ ഗ്രൂപ്പിന്റെ സലേം അല്മുഹന്നദിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്(മിയ) വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ, ഔട്ട്റീച്ച് പ്രോഗ്രാമുകളെ സീഷോര്‍ ഗ്രൂപ്പ് പിന്തുണക്കും. മത്സരങ്ങള്‍, കലാപരമായ ശില്‍പ്പശാലകള്‍, വിവിധ കമ്യൂണിറ്റി ഇവന്റുകള്‍ എന്നിവയിലൂടെയൊക്കെയാണ് ഈ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നത്.