
ദോഹ: ഖത്തര്‍- ഇന്ത്യ സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി ഖത്തര്‍ ഒളിംപിക് ആന്റ് സ്പോര്‍ട്സ് മ്യൂസിയംസ് യൂത്ത് ഹോബീസ് സെന്റര്സുമായി സഹകരിച്ച് നടത്തിയ ക്രിക്കറ്റ് ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ ഷിറാസ് സിതാരക്ക് മൂന്നാം സ്ഥാനം. സിംഗപ്പൂര്‍ സ്വദേശിയായ റായ് തോ ഒന്നാം സ്ഥാനവും മൊറോക്കോക്കാരനായ യൂസുഫ് ലൗലിദി രണ്ടാം സ്ഥാനവും നേടി.

ദോഹ ഫയര്‍ സ്റ്റേഷനില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ഖത്തര്‍ ഒളിംപിക് ആന്റ് സ്പോര്‍ട്സ് മ്യൂസിയംസ് എക്സിബിഷന് വിഭാഗം മേധാവി യൂസുഫ് കാച്ചോ, ഫയര്സ്റ്റേഷന് മ്യൂസിയം ഡയരക്ടര്‍ ഖലീഫ അല്‍ഉബൈദലി, യൂത്ത് ഹോബി സെന്റര്‍ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. ഇഷ്ടമുള്ള രാജ്യത്തേക്ക് ഖത്തര്‍ എയര്‍വെയിസ് ടിക്കറ്റാണ് സമ്മാനം.