in ,

ഖത്തര്‍ 2022: സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്് പരിശീലനം നല്‍കി

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട്് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ നിന്ന്്

ദോഹ: 2022ലെ ഫിഫ ഖത്തര്‍ ലോകകപ്പിലേക്കുള്ള ബ്രൗണ്‍സ് ലവല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്് പ്രത്യേക പരിശീലനം ആരംഭിച്ചു. ഖത്തറിലെ ഫുട്‌ബോള്‍ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ കീഴിലുള്ള സുരക്ഷാ സമിതി യോഗ്യതാ പരിശീലന കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. ലാ സിഗല്‍ ഹോട്ടലില്‍ ആരംഭിച്ച പരിശീലന പരിപാടി 11 ആഴ്ച നീണ്ടു നില്‍ക്കും.

ലോകകപ്പിനുള്ള സുരക്ഷാ ചുമതല ഏല്‍പ്പിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ 21 പേരാണ് ഇന്നലെ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ലോകകപ്പിനുള്ള 2019ലെ പത്താമത്തെ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലന പരിപാടിയെന്ന് യോഗ്യതാ പരിശീലന കേന്ദ്രം ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ മാജിദ് അല്‍ഖഹ്താനി പറഞ്ഞു. നിലവില്‍ നടക്കുന്ന പരിശീലനം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളതാണെന്നും ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലീഡര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റാണ് ഇതിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

11 ആഴ്ച നീണ്ടു നില്‍കുന്ന പരിശീലനം ആഭ്യന്തര മന്ത്രാലയം, ലഖ്‌വിയ, അമീരി സായുധ സേന എന്നിവയിലെ 400 ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിടുന്നത്. നേതൃഗുണം ശക്തിപ്പെടുത്തല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പരിപാലിക്കല്‍, പ്രധാന കായിക പരിപാടികള്‍ക്ക് സുരക്ഷ നല്‍കല്‍, സ്‌റ്റേഡിയത്തിന് സുരക്ഷ നല്‍കല്‍, മനുഷ്യാവകാശങ്ങളെകുറിച്ചുള്ള പഠനം, മാധ്യമങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നതെന്നും ക്യാപ്റ്റന്‍ മാജിദ് വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു

ബഷീര്‍ അനുസ്്മരണം സംഘടിപ്പിച്ചു