in ,

ഖത്തറിനെ തെരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്: സാവി

xavi Hernandes

ദോഹ: ഖത്തറിലേക്ക് വരാനെടുത്ത തീരുമാനം ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണെന്ന് സ്‌പെയിനിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ്. അല്‍സദ്ദ് ക്യാപ്റ്റനായ സാവി തന്റെ ദോഹയിലെ വിടവാങ്ങല്‍ മത്സരത്തിനു മുന്‍പായി മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമീര്‍ കപ്പ് കിരീടനേട്ടത്തോടെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഖത്തറില്‍ തന്റെ കുടുംബം വളരെ സന്തുഷ്ടമാണ്. കുട്ടികള്‍ ദോഹയില്‍ ജനിച്ചതിനാല്‍ അവര്‍ ഖത്തരികളായിട്ടുണ്ട്. അല്‍സദ്ദ് എന്ന വലിയ കുടുംബത്തിലെ എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. അല്‍വഖ്‌റ ലോകകപ്പ് സ്റ്റേഡിയത്തില്‍ കൡക്കാന്‍ കഴിയുന്നതില്‍ അനല്‍പ്പമായ സന്തോഷമുണ്ട്. കരിയറിലെ അവസാന കിരീടമായി അമീര്‍ കപ്പ് നേടണമെന്നാണ് ലക്ഷ്യം.

അല്‍സദ്ദിനൊപ്പം ചേര്‍ന്ന് എല്ലാ പ്രാദേശിക കിരീടങ്ങളും നേടാനായി. ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, അമീര്‍ കപ്പ്, ഖത്തര്‍ കപ്പ്, ശൈഖ് ജാസിം കപ്പ് എന്നിവയെല്ലാം നേടി. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗും വിജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. അതിനടുത്തുവരെയെത്തിയിട്ടുണ്ട്. ഫുട്‌ബോളില്‍ താന്‍ താരതമ്യങ്ങളെ ഇഷ്ടപ്പെടുന്നില്ല. തന്നെക്കാളും മെച്ചപ്പെട്ട മിഡ്ഫീല്‍ഡര്‍മാരുണ്ട്.

ഫുട്‌ബോളര്‍ എന്ന നിലയില്‍ തന്റെ സമയം മികച്ചതായിരുന്നു. കരിയറില്‍ ഈ തലത്തിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബാര്‍സലോണയ്ക്കും അല്‍സദ്ദിനും തന്റെ ഹൃദയത്തില്‍ എല്ലായ്‌പ്പോഴും സ്ഥാനമുണ്ടായിരിക്കും. ഖത്തറിലെ എല്ലാവരോടും നന്ദി പറയുന്നു- സാവി ഹെര്‍ണാണ്ടസ് വികാരനിര്‍ഭരമായി പറഞ്ഞു.

ഖത്തറിലെ ജീവിതം വളരെ സംതൃപ്തമായിരുന്നു. ഇവിടെ ജീവിക്കാനായതില്‍ അത്യധികമായ സന്തോഷമുണ്ട്. എല്ലാവരും ഞങ്ങള്‍ക്ക് ബഹുമാനം നല്‍കി. ഖത്തറില്‍ അല്‍സദ്ദിലെ നാലുവര്‍ഷവും സന്തോഷകരമായിരുന്നു. അമീറിന്റെ സാന്നിധ്യത്തില്‍ വഖ്‌റ സ്‌റ്റേഡിയത്തില്‍ അമീര്‍കപ്പ് ഫൈനല്‍ കളിക്കാനാകുന്നതിലെ ആഹ്ലാദവും സാവി പങ്കുവച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റ സ്റ്റേഡിയം അമീര്‍ കായികലോകത്തിനു സമര്‍പ്പിച്ചു

പൗള റാഡ്ക്ലിഫ് ആസ്പയര്‍ സോണ്‍ സന്ദര്‍ശിച്ചു