in , , , , , ,

ഖത്തറിന്റെ തൊഴില്‍പരിഷ്‌കരണങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പ്രശംസ

ദോഹ: തൊഴില്‍ മേഖലയില്‍ ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ(ഇയു) പ്രശംസ. രാജ്യത്തിന്റെ തൊഴില്‍ പരിഷ്‌കരണ ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് 28 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഗോളസംഘടന കഴിഞ്ഞദിവസം വ്യക്തമാക്കി. ഖത്തര്‍ നടപ്പാക്കുന്ന തൊഴില്‍ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുണ്ട്.
ഖത്തറുമായി വളരെക്കാലമായി സംഭാഷണങ്ങളിലേര്‍പ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അനൗപചാരിക മനുഷ്യാവകാശ സംവാദങ്ങളിലുള്‍പ്പടെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം യൂണിയന്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ സര്‍ക്കാരും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും(ഐഎല്‍ഒ) തമ്മിലുള്ള സഹകരണത്തെയും പിന്തുണയ്ക്കുന്നതായി യൂറോപ്യന്‍ യൂണിയന്റെ വക്താവ് കഴിഞ്ഞദിവസം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന്റെ തൊഴില്‍നിയമത്തിന്റെ പരിധിയിലില്ലാത്ത പ്രവാസികള്‍ക്കും രാജ്യത്തിനു പുറത്തുപോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് നീക്കം ചെയ്യുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു, ഇതുപ്രകാരം തൊഴില്‍നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സായുധ സേന ഒഴിച്ചുള്ള സര്‍ക്കാര്‍- പൊതു മേഖലയിലും എണ്ണ വാതക കമ്പനികളിലും മാരിടൈം, കാര്‍ഷിക കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്കും താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ കരാര്‍ കാലാവധിയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കു പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.
അതേസമയം കമ്പനികളുടെ നടത്തിപ്പുമായി നേരിട്ടു ബന്ധമുള്ള അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് രാജ്യത്തിനു പുറത്തേക്കു പോകുന്നതിന് നിലവിലുള്ളതുപോലെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമാണ്. പുതിയ തീരുമാനപ്രകാരം 2017ലെ നിയമം 15-ാം നമ്പര്‍ നിയമത്തിന് വിധേയരായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കരാര്‍ സമയത്ത് താല്‍ക്കാലികമായോ അല്ലെങ്കില്‍ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കുപോകാന്‍ സ്വാതന്ത്ര്യമുണ്ട്.
എന്നാല്‍ തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായി എല്ലാ ഗാര്‍ഹിക തൊഴിലാളികളും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും തൊഴിലുടമയെ അറിയിക്കണം. ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആധുനിക സംവിധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മറ്റൊരു സുപ്രധാന നടപടിയാണ് തീരുമാനം.
തൊഴിലാളികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി നിയമ ചട്ടക്കൂടിന്റെ കൂടുതല്‍ മെച്ചപ്പെടുത്തലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇയു വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബൈ ഡ്രൈവ് ആന്റ് ഫ്‌ളൈ’ പ്രമോഷന് തുടക്കം

പേള്‍ ഖത്തറില്‍ 2019ല്‍ പ്രവേശിച്ചത് 15 മില്യണ്‍ വാഹനങ്ങള്‍