in ,

ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ പ്രശംസിച്ച് യുവന്റസ് താരങ്ങള്‍

യുവന്റസ് വനിതാ താരങ്ങളായ ലിയന്നെ സാന്റേഴ്‌സണും ആഷ്‌ലി നിക്കും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സന്ദര്‍ശിച്ചപ്പോള്‍

ദോഹ: 2022 ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ പ്രശംസനീയമാണെന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ വനിതാ താരങ്ങള്‍. ഖത്തറിന്റെ തയാറെടുപ്പുകള്‍ മികവുറ്റതാണെന്ന് യുവന്റസ് വനിതാ താരങ്ങളായ ലിയന്നെ സാന്റേഴ്‌സണും ആഷ്‌ലി നിക്കും ചൂണ്ടിക്കാട്ടി. ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പിനോടനുബന്ധിച്ച് ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ പാനലിസ്റ്റുകളായി ദോഹയിലെത്തിയതായിരുന്നു ഇരുവരും.

ഒരു മാസത്തോളം ഇരുവരും ഖത്തറിലുണ്ടായിരുന്നു. സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പവലിയന്‍ സന്ദര്‍ശിച്ച ഇരുവരും ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളും തയാറെടുപ്പുകളും നേരിട്ടുകണ്ടു മനസിലാക്കി. ഇരുവരും ഇതാദ്യമാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഖത്തറിനെയും ഇവിടത്തെ ജനങ്ങളെയും ഫിഫ ലോകകപ്പ് പദ്ധതികളെയും ഇരുവരും വാനോളം പ്രശംസിച്ചു.

വളരെ മനോഹരമായ അനുഭവമാണ് ഖത്തര്‍ സമ്മാനിച്ചതെന്ന് ലിയന്നെ സാന്റേഴ്‌സണ്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും ഖത്തറിലേക്ക് വന്നിട്ടില്ല. പക്ഷെ തീര്‍ച്ചയായും മടങ്ങിവരും. ഇവിടത്തെ ഓരോ നിമിഷവും സ്‌നേഹിക്കുന്നു. അത് അവസാനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല- സാന്റേഴ്‌സണ്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് ഗംഭീരമാകുമെന്നാണ് കരുതുന്നത്. എല്ലാം വളരെ നന്നായി ആസൂത്രണം ചെയ്യുകയും ഒരുമിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചില നെഗറ്റീവായ കാര്യങ്ങള്‍ കാണും. എന്നാല്‍ അത് എല്ലാ ലോകകപ്പിലുമുള്ളതാണ്.

മിഡില്‍ഈസ്റ്റ് സന്ദര്‍ശക്കാത്ത ജനങ്ങള്‍ക്ക് ഈ പ്രദേശത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാകാം. ഈ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നതായി ആഷ്‌ലി നിക്ക് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പോലീസ് കോളജില്‍നിന്നും 300 വിദ്യാര്‍ഥികള്‍ ബിരുദം നേടി

ഡിഇസിസി വിനോദനഗരം സന്ദര്‍ശിച്ചത് 54,000ലധികം പേര്‍