in

ഖത്തറിന്റെ സംഘടനാശേഷിയെ പ്രശംസിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍

ദോഹ: ഖത്തറിന്റെ സംഘടനാശേഷ പ്രശംസനീയമാണെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ. 2019 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പ്രധാന കായിക ഇനങ്ങളുടെ പ്രത്യേക പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ശക്തമായ ചരിത്രമാണ് ദോഹക്കുള്ളതെന്ന് ഖത്തറില്‍ ഉന്നതതലയോഗത്തില്‍ പങ്കെടുക്കവെ സെബാസ്റ്റ്യന്‍ കോ പറഞ്ഞു. വീണ്ടും മികച്ചതുതന്നെ ദോഹ നല്‍കുമെന്ന ആത്മവിശ്വാസം രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷനുണ്ട്.

209 രാജ്യങ്ങളില്‍ നിന്നായി 2000 അത്ലറ്റുകള്‍ ഈ വര്‍ഷം പങ്കെടുക്കും. 200ലധികം രാജ്യങ്ങളിലാണ് സംപ്രേഷണം. ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ പേരിലേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ സംപ്രേഷണം എത്തും. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളെയും ഒരുക്കങ്ങളെയും സെബാസ്റ്റ്യന്‍ കോ പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്നു സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണചുമതല ഹസാദിന്

ഹലാല്‍ ആവശ്യകതകള്‍ പാലിക്കാത്ത ചോക്ലേറ്റ് ബാറുകള്‍ ഇറക്കുമതി ചെയ്യുന്നില്ല