
ദോഹ: യുകെ യെവില്ട്ടണ് എയര്‍ഫോഴ്സില്‍ നടന്ന റോയല്‍ എയര്‍ഷോയില്‍ ഖത്തറിന്റെ സമാധാന പരിപാലന വിമാനത്തിന്(പീസ്കീപിങ് എയര്‍ക്രാഫ്റ്റ്) അംഗീകാരം. മികച്ച ഫിക്സഡ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ ഒന്നാംസ്ഥാനമാണ് നേടിയത്. റോയല്‍ എയര്‍ഷോയില്‍ ഖത്തരി വ്യോമസേന സജീവമായി പങ്കെടുക്കുന്നുണ്ട്.

തന്ത്രപ്രധാന ഗതാഗത വിമാനങ്ങളായ സി17 ഗ്ലോബ് മാസ്റ്റര്‍, സി-130/ ജെ-30 സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നിവയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. റോയല്‍ എയര്‍ ഇന്റര്‍നാഷണല്‍/ആര്എന്എഎസ് രാജ്യാന്തര ദിനത്തിന്റെ ഭാഗമായാണ് പങ്കാളിത്തം. പങ്കെടുക്കുന്ന രാജ്യങ്ങള്‍ വ്യോമമേഖലയിലെ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തല്‍സമയ എയര്‍ഷോകള്‍, എയര്‍ക്രാഫ്റ്റുകള്‍, ഫൈറ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനം തുടങ്ങിയവും നടക്കുന്നുണ്ട്.

പങ്കാളിത്ത രാജ്യങ്ങളുടെ ഓട്ടോമാറ്റിക് സിമുലേറ്ററുകളുടെ പ്രദര്‍ശനവുമുണ്ട്. വിമാനങ്ങളുടെ സവിശേഷതകള്‍, കാര്‍ഗോ, ശേഷികള്‍ എന്നിവയെക്കുറിച്ചും പവലിയന്റെ ശേഷികളെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് സന്ദര്‍ശകരോടു പൈലറ്റുമാരും സംഘാടകരും ഉള്‍പ്പടെയുള്ള എയര്‍ട്രാന്‍സ്പോര്‍ട്ട് പവലിയനിലെ അംഗങ്ങള്‍ വിശദീകരിച്ചു.
ഖത്തറിന്റെ സി17 ഗ്ലോബ് മാസ്റ്റര്‍, സി-130/ ജെ-30 വിമാനങ്ങള്‍ അഫ്ഗാനിസ്താനിലെ യുദ്ധേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ കമാന്‍ഡിന്റെ കീഴിലാണ് ഖത്തറിന്റെ പങ്കാളിത്തം. ലോകമെമ്പാടുമുള്ള സഹോദര സൗഹൃദാജ്യങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിലും ഈ എയര്‍ക്രാഫ്റ്റുകള്‍ മുഖേന സഹായമെത്തിക്കുന്നുണ്ട്.