in ,

ഖത്തറിന് നന്ദി: മുഹമ്മദിന്റെ പിതാവ്

ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയശേഷം മുഹമ്മദിനൊപ്പം സിദ്രയിലെയും എച്ച്എംസിയിലെയും മെഡിക്കല്‍ സംഘം

ദോഹ: മകന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ഖത്തര്‍ സര്‍ക്കാറിനോടും അധികൃതരോടും നന്ദിയുണ്ടെന്ന് മുഹമ്മദിന്റെ പിതാവായ താഹിര്‍ ഹസ്‌നൈന്‍ പ്രതികരിച്ചു. എല്ലാത്തിനുമുപരി മകന് സ്വന്തം വൃക്ക നല്‍കിയ ഭാര്യയോട് തീരാത്ത കടപ്പാടുണ്ടെനും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരും അവയവദാനത്തിന് സന്നദ്ധരാകണമെന്നാണ് അദ്ദേഹം അഭ്യര്‍ഥിച്ചു.

സിദ്ര മെഡിസിനിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നു

വൃക്ക തകരാറിലായ രോഗികള്‍ക്ക് മികച്ച ശസ്ത്രക്രിയയിലൂടെ ഡയാലിസിസ് ഇല്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും എന്നതിന്റെ ഉദാഹരണമാണ് മുഹമ്മദിന്റെ ശസ് ത്രക്രിയയിലൂടെ വ്യക്തമാകുന്നതെന്ന് സിദ്ര ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്ല അല്‍ കഅ്ബി പറഞ്ഞു. മുതിര്‍ന്ന വ്യക്തിയില്‍ നിന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടിയായ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ അവയവം മാറ്റിപ്പിടിപ്പിക്കുക എന്ന ദൗത്യമാണ് സിദ്രയുടെയും എച്ച്എംസിയുടെയും സംയുക്ത വൈദ്യസംഘം വിസ്മയകരമായ പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിച്ചെടുത്തിരിക്കുന്നത്.

മുഹമ്മദും മാതാവും

ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുഹമ്മദ് വാര്‍ഡിലൂടെ കളിച്ചുചിരിച്ചുനടന്നു. ഇത് തങ്ങളുടെ മെഡിക്കല്‍ സംഘത്തിന് ഏറെ സന്തോഷം തന്ന നിമിഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആഭ്യന്തരമന്ത്രാലയം എക്‌സിക്യൂഷന്‍ വകുപ്പില്‍ സന്ദര്‍ശക ഓഫീസ് തുറന്നു

ട്രെവര്‍ നോഹിന്റെ കോമഡി ഷോ ജൂലൈ 12ന്