in

ഖത്തറിലെ ആദ്യ ജലസംരക്ഷണ ഹരിതഗൃഹ പദ്ധതിക്ക് തുടക്കം

ഖത്തറിലെ ആദ്യ ജലസംരക്ഷണ ഹരിതഗൃഹ പൈലറ്റ് പ്രൊജക്റ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്‌

ദോഹ: ഖത്തറിലെ ആദ്യ ജലസംരക്ഷണ ഹരിതഗൃഹ പൈലറ്റ് പ്രൊജക്റ്റിന് തുടക്കം. ഹസാദ് ഫുഡിന്റെ ശഹാനിയയിലെ ഹരിത ഗൃഹങ്ങളിലൊന്നിലാണ് പദ്ധതി ആരംഭിച്ചത്. ഹരിതഗൃഹത്തിലെ കാലാവസ്ഥ നല്‍കുന്നത് എയര്‍ കണ്ടീഷനിംഗ് സംവിധാനമാണ്, കൂടാതെ ബാഹ്യ കാലാവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രവുമാണ്. ശീതീകരിച്ച പദ്ധതി പ്രദേശത്തെ വെള്ളം ബാഷ്പീകരണത്തിലൂടെ വീണ്ടെടുക്കാനും വീണ്ടെടുത്ത വെള്ളം ചെടികളുടെ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. ഉദ്ഘാടന ചടങ്ങില്‍ നോര്‍വെ എച്ച്ആര്‍എച്ച് കിരീടാവകാശി ഹാക്കോണ്‍, നോര്‍വെ വാണിജ്യ വ്യവസായ മന്ത്രി ടോര്‍ബ്‌ജോണ്‍ റോ ഇസക്‌സെന്‍, ഹസാദ്, യാര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, മറ്റ് നോര്‍വീജിയന്‍, ഖത്തറി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യാര ഇന്റര്‍നാഷണല്‍ എഎസ്എ (നോര്‍വെ) ആണ് പൈലറ്റ് പ്രോജക്റ്റ് രൂപകല്‍പ്പന ചെയ്തത്. ഹസാദ് ഫുഡ്, ഖത്തര്‍ ഫെര്‍ട്ടിലൈസര്‍ കമ്പനി (ക്യുഎഫ്‌സിഒ), വാഗെനിന്‍ഗെന്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതും ട്രെയ്ന്‍ ഖത്തര്‍, ജിഫി, ഹൂഗെന്‍ഡോര്‍ണ്‍, എംഎസ്ടി ഹോളണ്ട് എന്നിവയുമായി സഹകരിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ പദ്ധതിയിലൂടെ ഖത്തറിലെ ഉത്പാദനത്തിന്റെ ശരാശരിയേക്കാള്‍ 20 ഇരട്ടി വര്‍ദ്ധിപ്പിക്കാനും ജല ഉപഭോഗം 90 ശതമാനം കുറക്കാനും തങ്ങള്‍ക്ക് കഴിഞ്ഞതായും ഇത് തീര്‍ച്ചയായും പ്രാദേശിക കാര്‍ഷിക മേഖലയുടെ വികസനത്തിന് ഗുണം ചെയ്യുമെന്നും ഹസാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ബദര്‍ അല്‍സദ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാംസ്‌കാരിക വൈവിധ്യം ഇന്ത്യയുടെ ശക്തി: അംബാസഡര്‍

ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയ്‌നര്‍ ഡോ. പോള്‍ ഖത്തറില്‍