
ദോഹ: ഖത്തറും പോളണ്ടും സാംസ്‌കാരിക, കായിക സഹകരണം ചര്‍ച്ച ചെയ്തു ഔദ്യോഗിക സന്ദര്‍ശനാര്‍ഥം വാര്‍സോയിലെത്തിയ സാംസ്‌കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി ഉന്നതല ചര്‍ച്ചകളില്‍ പങ്കെടുത്തു. ഈ ചര്‍ച്ചകളിലാണ് സാംസ്‌കാരിക, കായിക മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായത്.
പോളീഷ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും സാംസ്‌കാരിക ദേശീയ പൈതൃക മന്ത്രിയുമായ പിയറ്റര്‍ ഗ്ലിന്‍സ്‌കി, പോളീഷ് കായിക ടൂറിസം മന്ത്രി വിറ്റോള്‍ഡ് ബാങ്ക എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരിക കായിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ പോളീഷ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും ധാരണയായി.