in ,

ഖത്തറും റുമാനിയയും സഹകരണം ശക്തമാക്കുന്നു

വിദേശകാര്യമന്ത്രി റുമാനിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി റുമാനിയന്‍ പ്രധാനമന്ത്രി വിയോറിക ഡാന്‍സിലയക്ക് ഹസ്തദാനം നല്‍കുന്നു

ദോഹ: ഖത്തറും റുമാനിയയും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി റുമാനിയന്‍ പ്രധാനമന്ത്രി വിയോറിക ഡാന്‍സിലയുമായി ചര്‍ച്ച നടത്തി.

ഔദ്യോഗിക സന്ദര്‍ശനാര്‍ഥം റുമാനിയയിലെത്തിയതായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിസഹകരണം ഇരുവരും വിലയിരുത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയായി. പൊതുവായ താല്‍പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. റുമാനിയന്‍ വിദേശകാര്യമന്ത്രി തിയോദര്‍ മെലസ്‌കാനുവുമായും ചര്‍ച്ച നടത്തി. ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു.

റുമാനിയയെ കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയായും വളരുന്ന രാജ്യമായുമാണ് ഖത്തര്‍ വീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കും ഫലങ്ങളും നേട്ടങ്ങളുമുണ്ടാകുമെന്ന് വലിയ ആത്മവിശ്വാസമുണ്ട്. നിക്ഷേപം, വ്യാപാരം ഉള്‍പ്പടെയുള്ള മേഖലകളില്‍ സഹകരണവും ഉഭയകക്ഷിബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചര്‍ച്ച ചെയ്തു.

രാജ്യാന്തര സംഘടനകളിലെ സഹകരണത്തിന്റെയും രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള തുടര്‍ ഏകോപനത്തിന്റയും ആശയവിനിമയത്തിന്റെയും പ്രാധാന്യവും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഊര്‍ജം, 2022ലെ ഫിഫ ലോകകപ്പ് പദ്ധതികള്‍, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബീച്ച് ഹാന്‍ഡ്‌ബോള്‍: ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് ഖത്തറിന് യോഗ്യത

ടൂറിസം മേഖലയില്‍ ഖത്തര്‍- ജോര്‍ദ്ദാന്‍ സഹകരണം ശക്തമാക്കുന്നു