in

‘ഖാദി സ്വാതന്ത്ര്യത്തിന്റെ വസ്ത്രം’ പ്രത്യേക പരിപാടി ഒക്ടോബര്‍ ഒന്നിന്

ദോഹ: ഇന്ത്യ- ഖത്തര്‍ സാംസ്‌കാരിക വര്‍ഷം, ഗാന്ധിജിയുടെ 150-ാം ജന്‍മവാര്‍ഷികം എന്നിവയോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി ഖാദി വസ്ത്രം സംബന്ധമായ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഖാദിയെ ആഘോഷമാക്കല്‍- സ്വാതന്ത്ര്യത്തിന്റെ വസ്ത്രം എന്ന പേരിലാണ് പരിപാടി.

ഒക്ടോബര്‍ ഒന്നിന് വിസിയുആര്‍ട്‌സ് ഖത്തറിലെ സാഫ്രോണ്‍ ഹാൡ വൈകുന്നേരം ആറിനാണ് പരിപാടി. ഫാഷന്‍ ഷോയും ഖാദിവസ്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും നടക്കും. ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാഷന്‍ കണ്‍സള്‍ട്ടന്റും കോറിയോഗ്രാഫറുമായ പ്രസാദ് ബിപാദയാണ് പരിപാടി ക്യുറേറ്റ് ചെയ്യുന്നത്. വിസിയു ഖത്തര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.

ഖാദിയില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ വേദിക്കു പുറത്ത് പ്രദര്‍ശിപ്പിക്കും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഖാദി സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതായിരിക്കും പ്രദര്‍ശനം. ഈ പരിപാടിയില്‍വെച്ച് ഖത്തര്‍ പോസ്റ്റും ഇന്ത്യന്‍ എംബസിയും സംയുക്തമായി മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപഭോക്താക്കള്‍ക്ക് മികച്ച വിനോദസേവനങ്ങളുമായി വൊഡാഫോണ്‍

ലോക അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ അമീറെത്തി