in

ഖിഫ് ടൂര്‍ണമെന്റ്: ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു

തശൂര്‍ ജില്ലാ സൗഹൃദവേദിയും കെ.എം.സിസി. കണ്ണൂരും തമ്മിലുള്ള മത്സരത്തില്‍ നിന്ന്.

ദോഹ: ഖിഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദിവാ കാസര്‍കോടും മാക് കോഴിക്കോടും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഗോള്‍ പിറന്നില്ലെങ്കിലും അത്യന്തം ആവേശം നിറഞ്ഞതായുന്നു മത്സരം. മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് കെ.എം.സി.സി. കണ്ണൂരിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തൃശൂരിന് അനുകൂലമായ പെനാല്‍റ്റി കിക്കിലൂടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കെ.എം.സി.സി. പാലക്കാടും കെ.പി.എ.ക്യു. കോഴിക്കോടും ഗോള്‍മഴ തന്നെ വര്‍ഷിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന കെ.പി.എ.ക്യു. കോഴിക്കോട് രണ്ടാം പകുതിയില്‍ പാലക്കാടിന്റെ കുതിപ്പിനു മുന്നില്‍ കിതച്ചു. നാലുഗോളുകള്‍ സ്‌കോര്‍ ചെയ്ത് വിജയം ഉറപ്പിച്ചുനിന്ന പാലക്കാടിനെ നിരാശപ്പെടുത്തി കെ.പി.എ.ക്യു. കളിയുടെ അവസാന നിമിഷത്തില്‍ സമനില ഗോള്‍ നേടി. ഒടുവില്‍ എട്ട് ഗോളുകള്‍ രണ്ട് ടീമുകളും തുല്യമായി വീതിച്ചെടുത്ത് (4-4)ന് മത്സരം പര്യവസാനിച്ചു. കെ.എം.സി.സി. മലപ്പുറം മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഫ്രന്റസ്് ഓഫ് തൃശൂരിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി. അടുത്താഴ്ച മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍വഖ്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി

അല്‍മര്‍ക്കിയ ഗ്യാലറിയില്‍ ഖത്തരി, അറബ് കലാകാരന്‍മാരുടെ പ്രദര്‍ശനം