in

ഖിഫ് ഫുട്‌ബോള്‍: തൃശൂര്‍ ജില്ലാ സൗഹൃദവേദി ഫൈനലില്‍

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സെമിഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയും കെ.എം.സി.സി. പാലക്കാടും

ദോഹ: ഖിഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍െ ഒന്നാം സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കെ.എം.സി.സി പാലക്കാടിനെ തൃശൂര്‍ ജില്ലാ സൗഹൃദവേദി തോല്‍പിച്ചു. ഇരു ഗോള്‍ മുഖങ്ങളും ആക്രമണ പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായെങ്കിലും കളിയുടെ 26ാം മിനുട്ടില്‍ തൃശൂരിന്റെ 11ാം നമ്പര്‍ താരം ജിജോ ജോസഫ് സെന്റര്‍ സര്‍ക്കിള്‍ നിന്നും സുന്ദരമായി തോടുത്തുവിട്ട ഷോട്ട് ഗോള്‍പോസ്റ്റിന്‍െ മൂലയില്‍ ചെന്നുപതിച്ചപ്പോള്‍ പാലക്കാടിന്റെ കാവല്‍ക്കാരന്‍ നിസ്സാഹയനായി. തിരിച്ചടിക്കാനുള്ള പാലക്കാടിന്റ ശ്രമങ്ങള്‍ നിഷ്ഫലമാക്കി മുന്നേറിയ തൃശൂരിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കിക്ക് ഗോളാക്കിയപ്പോള്‍ സ്‌കോര്‍ബോഡില്‍ 2-0, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതെ പാലക്കാട് പൊരുതികളിച്ചപ്പോള്‍ തൃശൂരിന്റ ഫൗള്‍ കിക്കിന് പാലക്കാടിന് അനുകൂലമായി ഒരു പെനാല്‍ട്ടി കിക്ക് ലഭിച്ചപ്പോള്‍ കെ.എം.സി.സിയുടെ പത്താം നമ്പര്‍ താരം ഫൈസല്‍ ഗോളാക്കി. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ തൃശൂര്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും തൃശൂരിന്റെ മിന്നും പ്രകടനമായിരുന്നു ദൃശ്യമായത്. മൗസിഫും (2), സാദിഖും നാസറും ഗോള്‍ വേട്ടകള്‍ നടത്തിയപ്പോള്‍ എണ്ണംപറഞ്ഞ നാലുഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി തൃശൂര് ജില്ലാ സൗഹൃദവേദി ചരിത്രം ആവര്‍ത്തിച്ച് കലാശക്കളിക്ക് യോഗ്യത നേടി. മാന്‍ ഓഫ് ദമാച്ചായി തൃശൂരിന്റെ നാസറിനെ തെരഞ്ഞെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സംപ്രേഷണാവകാശം ബിഇന്‍ ഗ്രൂപ്പിന്

താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തില്‍