in

ഖിയ ചാമ്പ്യന്‍സ് ക്രിക്കറ്റ് ലീഗ്: ഷാര്‍ക് ഇലവന്‍ ചാമ്പ്യന്‍മാര്‍

ഇന്റര്‍ടെക് ഖിയ ചാമ്പ്യന്‍സ് ക്രിക്കറ്റ് ലീഗ് ജേതാക്കളായ ഷാര്‍ക് ഇലവന്‍

ദോഹ: ഇന്റര്‍ടെക് ക്യുഐഎ ചാമ്പ്യന്‍സ് ക്രിക്കറ്റ് ലീഗില്‍ സിറ്റി എക്‌സ്‌ചേഞ്ച് ഷാര്‍ക്ക് ഇലവന്‍ ചാമ്പ്യന്‍മാരായി. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് നടന്ന ഫൈനലില്‍ ടസ്‌കറിനെ പരാജയപ്പെടുത്തിയാണ് ഷാര്‍ക്ക് വിജയം നേടിയത്. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ക്കായി 13 മത്സരങ്ങളാണ് നടന്നത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ടസ്‌കര്‍ അഞ്ചോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടി. ഷാര്‍ക്ക് ഇലവന്‍ 25 പന്തില്‍ വളരെ അനായാസകരമായി അവരുടെ ലക്ഷ്യത്തിലെത്തി. പ്ലെയര്‍ ഓഫ് ഫൈനലായി പ്രണവ് (ഷാര്‍ക്ക് ഇലവന്‍), മികച്ച ബാറ്റ്‌സ്മാനായി ഇമ്രാന്‍ (വാനൂ സിസി), മികച്ച ബൗളറായി മുഹമ്മദ് ഷഫീക്ക് (ടസ്‌കര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സമാപന പരിപാടി ഐ. ബി.പി.സി പ്രസിഡന്റ് അസിം അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റര്‍ടെക്ക് റീജിയണല്‍ മാനേജര്‍ അഷ്‌റഫ് മുഖ്യാതിഥി ആയിരുന്നു. ഖിയ പട്രോണ്‍ എം എസ് ബുഖാരി, ഖാലിദ് ഫഖ്‌റൂ, ഐ എസ് സി ജനറല്‍ സെക്രട്ടറി ഹബീബ് നബി, ഐ എസ് സി സെക്രട്ടറി സഫീര്‍, കെ ബി എഫ് പ്രസിഡന്റ് ജയരാജ്, അല്‍സമാന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ സുബൈര്‍, റൂസിയ ഗ്രൂപ്പ് സെയില്‍സ് മാനേജര്‍ റിഷാദ്, കെസി അബ്ദുറഹ്മാന്‍ പങ്കെടുത്തു. എ പി ഖലീല്‍ അധ്യക്ഷത വഹിച്ചു. റഹീം പള്ളിക്കണ്ടി സ്വാഗതവും നിഹാദ് അലി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജനുവരി മുതല്‍ നവംബര്‍ വരെ തുര്‍ക്കി സന്ദര്‍ശിച്ചത് 89,448 ഖത്തരികള്‍

എക്‌സോണ്‍ മൊബീല്‍ ടെന്നീസ്: മുന്‍നിര താരങ്ങള്‍ മത്സരിക്കും