in ,

ഖുര്‍ആനിന്റെ ജീവിത ദര്‍ശനം അതുല്യം: നൗഷാദ് കാക്കവയല്‍

ദോഹ: ദൈവീക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന അതിമഹത്തായ ജീവിത ദര്‍ശനം ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ നൗഷാദ് കാക്കവയല്‍. ഫനാര്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവല പാരായണത്തിന് അപ്പുറം കല്‍പനകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സന്നദ്ധരായാല്‍ മാത്രമേ യഥാര്‍ത്ഥ ആസ്വാദനം ലഭിക്കുകയുള്ളൂ.

ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന നന്മകള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ വിശ്വാസികള്‍ മത്സരിക്കുമ്പോള്‍ മാത്രമാണ് റമദാന്‍ സാര്‍ത്ഥകമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയിലെ പത്തൊമ്പതാം മൊഡ്യൂളില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയവര്‍ക്ക്  നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുല്‍ ജലീല്‍ മദനി വയനാട്, മുഹമ്മദലി ഫാറുഖി, അബ്ദുല്‍ ഹക്കീം മദനി, മുജീബ് റഹ് മാന്‍ മദനി എന്നിവര്‍ പ്രസംഗിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നസീം അല്‍റബീഹ് ലോക കൈ ശുചിത്വ ദിനം ആചരിച്ചു

2022 ലോകകപ്പിലും ഖത്തറിന്റെ പരിശീലകനായി സാഞ്ചസ് തുടരും