
ദോഹ: മലര്‍വാടി ബാലസംഘം ഖത്തര്‍ പരിശുദ്ധ റമദാനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഖുര്‍ആന്‍ മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണം, ക്വിസ് എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാം.റയ്യാന്‍, വഖ്റ, മദീന ഖലീഫ, അല്‍ഖോര്‍, ദോഹ എന്നീ മേഖലയിലെ അഞ്ച്് കേന്ദ്രങ്ങളില്‍ മേയ് 3 നാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍.
പ്രാഥമിക തലത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചു മെയ് 10 ന് മെഗാ ഫൈനല്‍ നടക്കും.ജൂനിയര്‍ (ഏഴ് വയസ്സ് മുതല്‍ 10 വയസ്സ് വരെ) വിഭാഗത്തില്‍ സൂറത്ത് അന്നാസ് മുതല്‍ സൂറത്തുല്‍ അലക്ക് വരെയും, സീനിയര്‍ വിഭാഗത്തില്‍ (പത്ത് വയസ്സ് മുതല്‍ 13 വയസ്സ് വരെ) വിഭാഗത്തില്‍ സൂറത്തു ത്തീന്‍ മുതല്‍ സൂറത്തുല്‍ മുത്തഫ്ഫിഫീന് വരെയുള്ള ഭാഗങ്ങള്‍ അവലംഭിച്ചുമായിരിക്കും പാരായണ മത്സരങ്ങള്‍.
13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം.വിവരങ്ങള്‍ക്ക് 55464676 (ദോഹ), 33614681 (അല്‍ഖോര്‍), 33818130 (വഖ്റ), 66470400 (റയ്യാന്‍), 50669021 (മദീന ഖലീഫ)