
ദോഹ: നന്മ ചീക്കോന്ന് ഖുര്‍ആന്‍ യു എസ് ബി പുറത്തിറക്കി. ലോക പ്രശസ്തരായ പത്ത് ഖാരിഉകളുടെ പാരായണം അടങ്ങുന്നതാണ് ഖുര്‍ആന്‍ യു എസ് ബി. തുമാമ കെ എം സി സി ഹാളില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി ഖത്തര്‍ കെ എം സിസി വൈസ് പ്രസിഡണ്ട് ഫൈസല്‍ ആരോമക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ നന്മ ചീക്കോന്ന് ജനറല്‍ സെക്രട്ടറി മിറാഷ് രയരോത്ത്, സെക്രട്ടറി റഫീഖ് കെ പി സംബന്ധിച്ചു.