
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് പതിമൂന്നാമത് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ ദോഹ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ തൃശൂര്‍ ജില്ലാ സൗഹൃദവേദി കെ.പി.എ.ക്യു കോഴിക്കോടുമായും രണ്ടാമത്തെ മത്സരത്തില്‍ കെ.എം.സി.സി മലപ്പുറം ദിവാ കാസര്‍കോടുമായും മത്സരിക്കും. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി മലപ്പുറം കെ.എം.സി.സി കണ്ണൂരുമായും ട്രാക് തിരുവനന്തപുരം ഫ്രന്റ്‌സ് ഓഫ് തൃശൂരുമായും മത്സരിക്കും.