in ,

ഗതാഗത നിയമലംഘനങ്ങളില്‍ കുറവ്; അപകടരഹിത വേനല്‍ കാമ്പയിന്‍ സമാപിച്ചു

അപകട രഹിത വേനല്‍ കാമ്പയിന്റെ സമാപന വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ അപകടരഹിത വേനല്‍ കാമ്പയിന്‍ സമാപിച്ചു. അഞ്ചാഴ്ച നീണ്ട കാമ്പയിനില്‍ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. ട്രാഫിക് പട്രോള്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു.

അഞ്ചു പൊതുവായ ഗതാഗത നിയമലംഘനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കാമ്പയിനെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ഹജ്‌രി പറഞ്ഞു. ഈ നിയമലംഘനങ്ങളുടെ ഗൗരവം, തെറ്റായ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് മോട്ടോറിസ്റ്റുകളില്‍ അവബോധം വ്യാപകമാക്കി.

കഴിഞ്ഞവര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ജൂലൈയില്‍ റോഡപകട മരണനിരക്കില്‍ 67ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കേണല്‍ മുഹമ്മദ് റാദി അല്‍ഹജിരി പറഞ്ഞു. കാമ്പയിനോടു രാജ്യത്തെ മോട്ടോറിസ്റ്റുകള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് ഗതാഗത കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ 65ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 2261 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഈ ജൂലൈയില്‍ നിയമലംഘനങ്ങളുടെ എണ്ണം 796 ആയി കുറഞ്ഞു. ഗതാഗതനിയമലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം തുടരും.

മഞ്ഞ ബോക്‌സ് നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ നടപടികളെടുക്കും. ട്രാഫിക് പട്രോള്‍ മുഖേന മോട്ടോറിസ്റ്റുകളെ നേരിട്ടുലക്ഷ്യമിട്ടായിരുന്നു ഇത്തവണത്തെ കാമ്പയിനെന്ന് ഗതാഗത ബോധവല്‍ക്കരണ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ വാഹിദ് ഗാരിബ് അല്‍ഇനെസി പറഞ്ഞു.

ആദ്യ ആഴ്ചയില്‍ ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഉപയോഗം, രണ്ടാമത്തെ ആഴ്ചയില്‍ പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യല്‍, മൂന്നാം ആഴ്ചയില്‍ തെറ്റായ രീതിയിലുള്ള ഓവര്‍ ടേക്കിങ്, വലതുവശത്തുകൂടി മറികടക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവക്കാണ് ഊന്നല്‍ നല്‍കിയത്.

നിയമലംഘകര്‍ക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് വിശദീകരിച്ചു. ഷോപ്പിങ് മാളുകളും വാണിജ്യ കോംപ്ലക്‌സുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാലാം ആഴ്ചയില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷാ ചട്ടങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ശില്‍പ്പശാലകളും സംഘടിപ്പിച്ചു.

മഞ്ഞ ബോക്‌സുകളിലെ ഗതാഗത നിയമലംഘനങ്ങളായിരുന്നു അഞ്ചാം ആഴ്ചയിലെ കാമ്പയിന്‍ കേന്ദ്രീകരിച്ചത്. കാമ്പയിന്റെ ഭാഗമായി പ്രദര്‍ശനവും സംഘടിപ്പിച്ചരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അനുശോചന യോഗം സംഘടിപ്പിച്ചു

പോലീസ് കോളേജില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു