
ദോഹ: ഖത്തര്‍ പോലീസ് സ്പോര്‍ട്സ് ഫെഡറേഷനും അല്തംകൂന് സ്കൂളും ചേര്‍ന്ന് സംഘടിപ്പിച്ച ഗരന്‍ഗാവോ ആഘോഷത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും വിവിധ സ്ഥാപനങ്ങളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.

പ്രത്യേകആവശ്യം അര്‍ഹിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പങ്കാളിത്തം പരിപാടിക്കുണ്ടായിരുന്നു. പരമ്പരാഗത മത്സരങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറി. കുട്ടികള്‍ നാടിടോ ഗാനങ്ങള്‍ ആലപിച്ചു. ജനപ്രിയ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തത്.