
ദോഹ:പുതിയ അധ്യയനവര്‍ഷത്തില്‍ മൈദറില്‍ ഗലീലിയോ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആഗസ്റ്റ് 22ന് മൈദറിലെ സ്‌കൂള്‍ കാമ്പസില്‍ നടന്നു. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ ഉടന്‍തന്നെ മാറുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളേക്കുള്ള ലോകത്തിലെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യര്‍ഥികളെ വാര്‍ത്തെടുക്കുക എന്നതാണ് സ്‌കൂളിന്റെ ലക്ഷ്യം. ഉന്നത യോഗ്യതയുള്ള അധ്യാപകരെയാണ് സ്‌കൂളിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഗണിതം, സയന്‍സ്, സാഹിത്യം, ചരിത്രം, ജിയോഗ്രഫി, കല, സംഗീതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് നിരന്തരമായി പരിശോധിച്ച് കഴിവുകള്‍ പരിപോഷിപ്പിക്കും. ഇതിനായി പ്രത്യേക പാഠ്യരീതി സ്‌കൂള്‍ പിന്തുടരും. കുട്ടികളുടെ മറ്റ് സാമൂഹ്യമാനസികനിര്‍മാണാത്മകമായ കഴിവുകളും പരിപോഷിപ്പിക്കും.
ഇക്കോ ക്ലബ്, ലിറ്റററി ലാബ്, സയന്‍സ് ക്ലബ്, ആര്‍ട് ക്ലബ് തുടങ്ങിയവ മുഖേന വിദ്യാര്‍ഥികളും അധ്യാപകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സ്‌കൂള്‍ തലത്തിലും മറ്റുമുള്ള വിവിധ മത്‌സരങ്ങളില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. കെ.ജി. വണ്‍, കെ.ജി ടു, ഗ്രേഡ് വണ്‍, ഗ്രേഡ് ടു, ഗ്രേഡ് 3, ഗ്രേഡ് 4, ഗ്രേഡ് 5, ഗ്രേഡ് 6 എന്നീ ക്ലാസുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.
സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതി, കായികവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, ദോഹക്കും പുറത്തും വാഹനസൗകര്യം തുടങ്ങിയവ പ്രത്യേകതകളാണ്. വിവരങ്ങള്‍ക്ക്: 30313523. സ്‌കൂള്‍മാനേജിങ് ഡയറക്ടര്‍ ഡോ. അയ്ദ മുഹമ്മദ് അല്‍ ഷഹ്രി, കണ്‍സള്‍ട്ടന്റ് ആന്റ് എക്‌സ്റ്റേര്‍ണല്‍ ഇവാലുവേറ്റര്‍ മുഹമ്മദ് ബിദയ്ര്‍, പ്രിന്‍സിപ്പല്‍ ഡോ. നളിന ശരവണന്‍, ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍ കോശി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.