in ,

ഗള്‍ഫ് മേഖലയില്‍ മൂന്നാം സ്ഥാനം നേടി ടെക്‌സാസ് യൂണിവേഴ്‌സിറ്റി

ദോഹ: ടെക്‌സാക് എ ആന്റ് എം യൂണിവേഴ്‌സിറ്റി ഖത്തര്‍ രാജ്യത്തെ ഏറ്റവും മികച്ചതും ഗള്‍ഫ് മേഖലയില്‍ മൂന്നാം സ്ഥാനത്തും. യു എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടിന്റെ ആറാം വാര്‍ഷിക ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സര്‍വേയിലാണ് ടെക്‌സാസ് എ ആന്റ്് എം യൂണിവേഴ്‌സിറ്റി ഖത്തര്‍ മികവ് പ്രകടിപ്പിച്ചത്.
ലോകത്തിലെ 81 രാജ്യങ്ങളില്‍ നിന്നുള്ള 1500 യൂണിവേഴ്‌സിറ്റികളെ 13 വ്യത്യസ്ത സൂചനകളിലൂടെയാണ് അടയാളപ്പെടുത്തിയത്. ആഗോളതലത്തിലും മേഖലാതലത്തിലും ഗവേഷണങ്ങളിലെ മതിപ്പ്, പ്രസിദ്ധീകരണങ്ങള്‍, സമ്മേളനങ്ങള്‍, അന്താരാഷ്ട്ര സഹകരണങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
ടെക്‌സാസ് എ ആന്റ് എം ഖത്തര്‍ ഏഷ്യയില്‍ 40-ാം സ്ഥാനത്തും ആഗോളതലത്തില്‍ 325-ാം റാങ്കുമാണ് നേടിയത്. യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ കാംപസ് 134-ാം റാങ്കാണ് കരസ്ഥമാക്കിയത്.
കെമിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, പെട്രോളിയം എന്‍ജിനിയറിംഗ് തുടങ്ങിയ അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി ഖത്തര്‍ 2003 മുതല്‍ ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ സിറ്റി കാംപസിലാണ് പ്രവര്‍ത്തിക്കുന്നത്. 2011 മുതല്‍ കെമിക്കല്‍ എന്‍ജിനിയറിംഗില്‍ മാേേസ്റ്റഴ്‌സ് ഡിഗ്രിയുമുണ്ട്.
2003ല്‍ കേവലം 29 വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്ഥാപനംഇപ്പോള്‍ ഖത്തറിലും ഗള്‍ഫ് മേഖലയിലും മികവുറ്റ എന്‍ജിനയര്‍മാരെ രംഗത്തിറക്കിയതില്‍ അഭിമാനമുണ്ടെന്ന് ഡീന്‍ ഡോ. സീസര്‍ ഒക്ടാവിയോ മാലവ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ കൂടിക്കാഴ്ച നടത്തി

വര്‍ഗീയതയെ നേരിടേണ്ടത് ജനകീയ പ്രശ്‌നങ്ങളിലൂടെ: ഫൈസല്‍ ബാബു