in

ഗള്‍ഫ്‌സ്ട്രീം ജി700ന്റെ ആദ്യ ഉപഭോക്താവ് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്വകാര്യ ജെറ്റ് ഡിവിഷനായ ഖത്തര്‍ എക്‌സിക്യുട്ടീവ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗള്‍ഫ്‌സ്ട്രീം ജി700 എയര്‍ക്രാഫ്റ്റ് സ്വന്തമാക്കുന്നു. ആഗോളതലത്തില്‍ ഗള്‍ഫ്‌സ്ട്രീം ജി700ന്റെ ആദ്യ ഉപഭോക്താവ് ഖത്തര്‍ എക്‌സിക്യുട്ടീവായിരിക്കും. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള ഖത്തര്‍ എയര്‍വേയ്‌സ് കര്‍മപദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ കൂടി സ്വീകരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് പത്ത് ജി700 എയര്‍ക്രാഫ്റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

പ്രകടനം, സാങ്കേതികത, കാബിന്‍ സൈസ് എന്നിവയെല്ലാം സമന്വയിക്കുന്ന അത്യസാധാരണമായ സൗകര്യങ്ങളോടെയുള്ള എയര്‍ക്രാഫ്റ്റാണ് ജി700. ഗള്‍ഫ്‌സ്ട്രീമിന്റെ ജി500 എയര്‍ക്രാഫ്റ്റിന്റെ ആദ്യ രാജ്യാന്തര ഉപഭോക്താവും ഖത്തര്‍ എക്‌സിക്യുട്ടീവായിരുന്നു. പതിനൊന്ന് ഗള്‍ഫ്‌സ്ട്രീം എയര്‍ക്രാഫ്റ്റുകളാണ് ഖത്തര്‍ എക്‌സിക്യുട്ടീവിന്റെ ഫ്‌ളീറ്റിലുള്ളത്.
ആറു ഗള്‍ഫ്‌സ്ട്രീം ജി650ഇആര്‍, അഞ്ചു ഗള്‍ഫ്‌സ്ട്രീം ജി500 എയര്‍ക്രാഫ്റ്റുകളാണ് ഖത്തര്‍ എക്‌സിക്യുട്ടീവിനായി സര്‍വീസ് നടത്തുന്നത്. ഗള്‍ഫ്‌സ്ട്രീം എയ്‌റോസ്‌പെയ്‌സ് കോര്‍പ്പറേഷനില്‍നിന്നും കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനു ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഏറ്റവും മികച്ചതും യാത്രക്കാര്‍ക്ക് സംതൃപ്തിയേകുന്നതുമായ കാബിനുകളാണ് ജി700ന്റെ സവിശേഷത. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബിസിനസ് ജെറ്റ് ഡിവിഷന്‍- പ്രൈവറ്റ് ചാര്‍ട്ടര്‍ സര്‍വീസ് വിഭാഗമാണ് ഖത്തര്‍ എക്‌സിക്യുട്ടീവ്. ഗള്‍ഫ്‌സ്ട്രീം ജി650ഇആറിന്റെ മിഡിലീസ്റ്റിലെ ആദ്യ ഓപ്പറേറ്ററും ഖത്തര്‍ എയര്‍വേയ്‌സാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ നിന്നുള്ള ജര്‍മന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന

ഒളിമ്പിക് അക്കാദമിയും അല്‍ജസീറ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാപത്രം ഒപ്പുവെച്ചു