in , , , , , ,

ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് ബഹറൈന്‍

ഗള്‍ഫ് കപ്പ് നേടിയ ബഹറൈന്‍ ടീമിന്റെ ആഹ്ലാദം

ദോഹ: ബഹറൈനികളുടെ ആഗ്രഹം സാധിച്ചു. 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഇത്തവണ മുത്തുവാരുന്ന നാടിന്. 69-ാം മിനുട്ടില്‍ അല്‍ ഹുമൈദാനില്‍ നിന്നും പാഞ്ഞുവന്ന ഷോട്ടിനെ കാലില്‍ തൊട്ടു തൊടുത്തുവിട്ട പതിമൂന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ റുമൈഹി ലക്ഷ്യം നേടി. ഏകപക്ഷീയമായ ഒരു ഗോളിന് ബഹറൈന് മുന്നില്‍ സഊദിക്ക് അടിയറവ്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും ബഹറൈന്‍ ഗള്‍ഫ് കപ്പ് ഏറ്റുവാങ്ങി. ഗോള്‍ രഹിതമായിരുന്നു ആദ്യപകുതിയെങ്കിലും ഫൈനലിന്റെ നിലവാരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. തുല്യശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യപകുതി.
ആറാം മിനുട്ടില്‍ സഊദിയുടെ സാലെ അല്‍ ദോസരിയുടെ ഗോള്‍ശ്രമം പാഴായി. പതിനാലാം മിനുട്ടില്‍ ബഹറൈന്റെ അല്‍ ഹുമാദാന്‍ സഊദക്കെതിരെ നടത്തിയ ശ്രമവും പാഴായി. പതിനാലാം മിനുട്ടില്‍ സഊദി അറേബ്യയ്ക്കു കി്ട്ടിയ പെനാല്‍റ്റി മിഡ്ഫീല്‍ഡര്‍ സല്‍മാന്‍ അല്‍ ഫറാജിന് മുതലെടുക്കാനുമായില്ല.
വിരസമാകുമായിരുന്ന രണ്ടാം പകുതിയെ ഉണര്‍ത്തിവിട്ടത് ബഹറൈന്‍ നേടിയ ഗോളായിരുന്നു. അതോടെ ഉണര്‍ന്ന സഊദി ക്യാമ്പിന് പക്ഷേ ലക്ഷ്യം നേടിയെടുക്കാനായില്ല. അധികസമയമായ മൂന്നു മിനുട്ടിലും ബഹറൈന്റെ ഗോള്‍ ആധിപത്യത്തെ ചെറുക്കാനാവാതെ വന്നതോടെ ഗള്‍ഫ് കപ്പിന്റെ ചരിത്രത്തില്‍ ബഹറൈന് ആദ്യമായി ചാമ്പ്യന്‍പട്ടം സ്വന്തമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎഫ്എ ഒഫീഷ്യല്‍ ജഴ്‌സി പ്രകാശനവും, പൂള്‍ ഡ്രോയും നടന്നു

ശൈഖ് ഹമദ് മലയാള വിവര്‍ത്തന അവാര്‍ഡ് മൂന്ന് പേര്‍ പങ്കിട്ടു