in , , ,

ഗള്‍ഫ് കപ്പ്: ഖത്തര്‍-സഊദി സെമിഫൈനല്‍ ഇന്ന്

ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തറും സഊദി അറേബ്യയും തമ്മിലുള്ള സെമിഫൈനല്‍ ഇന്നു രാത്രി എട്ടിന് വഖ്‌റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇറാഖ് ബഹ്‌റൈനെ നേരിടും. സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. ഖത്തര്‍- സഊദി മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയായിരുന്നു ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന.
വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍സിറ്റി, സൂഖ് വാഖിഫ്, കത്താറ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗള്‍ഫ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇറാഖിനോടു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോറ്റ ഖത്തര്‍ പക്ഷെ രണ്ടാം മത്സരത്തില്‍ യമനെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ യുഎഇയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് സെമി ഉറപ്പിച്ചത്.
സെമിയില്‍ സഊദിക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തര്‍. ഈ വര്‍ഷം ജനുവരിയില്‍ യുഎഇയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഖത്തര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സഊദിയെ തോല്‍പ്പിച്ചിരുന്നു. ഡിസംബര്‍ എട്ടിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഗള്‍ഫ് കപ്പിന് ഇതു നാലാംതവണയാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. നാലാം ഗള്‍ഫ് കപ്പ് കിരീടമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്്. ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കവെ മൂന്നു തവണ കപ്പ് നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇത്തവണം കിരീടം നേടിയാല്‍ ഖത്തറിന് സ്വന്തമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖിഫ് ഫൈനല്‍ നാളെ: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

കാണികള്‍ക്ക് വിപുലമായ സൗകര്യങ്ങളുമായി ദോഹ മെട്രോ