
ദോഹ: സഹോദരരാജ്യങ്ങള്‍ തമ്മിലുള്ള ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് കുവൈത്ത്.
ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ജാറല്ലാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജിസിസി രാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പൂര്‍ണ വിശ്വാസവും ഗള്‍ഫ് നില ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘തങ്ങള്‍ എടുക്കുന്ന ഓരോ ഘട്ടത്തിലും പുരോഗതി കൈവരിക്കാനാകുന്നുവെന്നത് പ്രോത്സാഹജനകമാണെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് വിള്ളല്‍ ഭേദമാക്കാന്‍ കുവൈത്ത് വലിയ ശ്രമം നടത്തുന്നതായും അല്‍ജാറല്ലാഹ് ചൂണ്ടിക്കാട്ടി.