in ,

ഗസക്ക് സഹായം: ക്യുആര്‍സിഎസ് ക്യാമ്പയിന് പിന്തുണയുമായി ക്യുഎഫ്‌സി

ക്യുഎഫ്‌സി സുഹൂറില്‍ ദന അല്‍ഫര്‍ദാന്‍ സംസാരിക്കുന്നു

ദോഹ: ഫലസ്തീനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്)യുടെ ആഭിമുഖ്യത്തിലുള്ള ധനസമാഹരണ ക്യാമ്പയിന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യുഎഫ്‌സി) പിന്തുണ പ്രഖ്യാപിച്ചു.

ക്യുഎഫ്‌സി സുഹൂറില്‍ സിഇഒ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ സംസാരിക്കുന്നു

ഗസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം. മാനുഷികവിഷയങ്ങളെ അഭിമുഖീകരിക്കുന്ന യുഎന്‍ ഏജന്‍സികള്‍ക്ക് പിന്തുണ നല്‍കാന്‍ ക്യുഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറലിന്റെ മാനുഷിക കാരുണ്യ കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയുടെ ഓഫീസുമായി സഹകരിച്ചും ഏകോപിപ്പിച്ചുമായിരിക്കും ക്യുഎഫ്‌സിയുടെ പ്രവര്‍ത്തനം. ക്യുഎഫ്‌സിയുടെ വാര്‍ഷിക റമദാന്‍ സുഹൂര്‍ പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ക്യുഎഫ്‌സി സുഹൂറില്‍ ക്യുആര്‍സിഎസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസന്‍ ഹമ്മാദി സംസാരിക്കുന്നു

സ്വകാര്യമേഖലയില്‍ നിന്നും മാനുഷിക കാരുണ്യ വിഷയങ്ങള്‍ക്കായി ഫണ്ട് സമാഹരണത്തിന് ക്യുഎഫ്‌സി സൗകര്യമൊരുക്കും. സഹകരണത്തിന്റെ തുടക്കമെന്ന നിലയിലാണ് ഗസക്കായി ക്യുആര്‍സിഎസിന്റെ ഗസ ധനസമാഹരണ ക്യാമ്പയിനുമായി സഹകരിക്കുന്നത്. ‘ഗസക്ക് പ്രതീക്ഷകള്‍’ നല്‍കുക എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയുടെ സഹകരണവുമുണ്ട്.

ഡോ. അഹ്മദ് എം അല്‍ മിറൈഖി സംസാരിക്കുന്നു

ഗസയില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ഇരു ഏജന്‍സികളും സംയുക്തമായി റമദാനിലുടനീളം ധനസമാഹരണം നടത്തിവരുന്നു. ഇതിനായി മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പ്രചാരണ ക്യാമ്പയിന്‍ ശക്തമാക്കിയിട്ടുണ്ട്. സഹായധനം നേരിട്ട് യു എന്‍ ഏജന്‍സിയിലേക്കാണ് എത്തുക. ഈ പ്രവര്‍ത്തനങ്ങളിലാണ് ക്യുഎഫ്‌സിയും സഹകരിക്കുക.

ദശാബ്ദങ്ങളായി കടുത്ത പ്രതിസന്ധികളിലും നാല് ഭാഗത്ത് നിന്നുമുള്ള ശക്തമായ ഉപരോധത്തിലും നട്ടംതിരിയുന്ന ഗസ ജനതയുടെ ദുരിതമകറ്റുന്നതിന് രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുന്നതിനും ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിന്റെയും ഭാഗമായി യു എന്‍ സെക്രട്ടറി ജനറല്‍ ജീവകാരുണ്യവിഭാഗം ദൂതന്‍ ഡോ. അഹ്മദ് എം അല്‍ മിറൈഖിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിന്‍. ഖത്തരി കംപോസര്‍ ദന അല്‍ഫര്‍ദാനും ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ട്.

ക്യുഎഫ്‌സി സുഹൂറില്‍ ക്യുഎഫ്‌സി സിഇഒ യൂസുഫ് മുഹമ്മദ് അല്‍ജെയ്ദ, ഡോ. അഹ്മദ് എം അല്‍ മിറൈഖി, ക്യുആര്‍സിഎസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസന്‍ ഹമ്മാദി, ദന അല്‍ഫര്‍ദാന്‍, യുഎന്‍ ഏജന്‍സികള്‍, ക്യുഎഫ്‌സി കമ്പനികള്‍ എന്നിവയുടെ പ്രതിനിധികള്‍, മാധ്യമ വ്യക്തിത്വങ്ങള്‍, സുപ്രധാന ഓഹരി പങ്കാളിത്തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തരി ഫാംസ് പദ്ധതി: പച്ചക്കറി വില്‍പ്പനയില്‍ 318 ശതമാനം വര്‍ധന

ബലദ്‌നയുടെ പാല്‍ക്കട്ടി വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയില്‍