in ,

ഗസ മുനമ്പില്‍ നൂറു കിടക്കകളുള്ള ആസ്പത്രി ഖത്തര്‍ തുറന്നു

ദോഹ: ഗസ മുനമ്പില്‍ നൂറു കിടക്കകളുള്ള പുതിയ ആസ്പത്രി ഖത്തര്‍ തുറന്നു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ പേരിലുള്ള ആസ്പത്രിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ ധനസഹായത്തോടെയാണ് ആസ്പത്രി സജ്ജമാക്കിയത്. ഖത്തര്‍ ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരി ചടങ്ങില്‍ പങ്കെടുത്തു. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗസ പുനരധിവാസ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കിയത്.

ആസ്പത്രിയുടെ പ്രവര്‍ത്തനത്തിനായി ഖത്തര്‍ ഡോക്ടര്‍മാരെ അയയ്ക്കുകയും മെഡിക്കല്‍ ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയും ചെയ്തു. ഗസ മുനമ്പില്‍ താമസിക്കുന്ന ഫലസ്തീനിയന്‍സിന് പിന്തുണയും സഹായവും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ഖത്തര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അവയവങ്ങള്‍ വിച്ഛേദിക്കപ്പെട്ട ഫലസ്തീനിയന്‍ രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും പുനരധിവാസവും ഉറപ്പാക്കുകയും സാധാരണജീവിതത്തിലേക്ക് അവരെ മടക്കിക്കൊണ്ടുവരുകയുമാണ് ആസ്പത്രിയിലൂടെ ലക്ഷ്യമിടുന്നത്.

12,000 സ്‌ക്വയര്‍മീറ്ററിലായാണ് ആസ്പത്രി നിര്‍മിച്ചിരിക്കുന്നത്. ജനങ്ങളുടെ ചികിത്സാആവശ്യങ്ങളും മേഖലയിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ആസ്പത്രി സജ്ജമാക്കിയത്. ഗസയിലെ ഖത്തറിന്റെ ഡെപ്യൂട്ടി അംബാസഡര്‍ ഖാലിദ് അല്‍ഹര്‍ദന്‍, ഫലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോയസൂഫ് അബുഅല്‍റിഷ്, ആസ്പത്രിയുടെ ഡയറക്ടര്‍ ജനറല്‍ ഡോ.റാഫത് ലബദ്, ഗസയിലെ റെഡ്‌ക്രോസ് മിഷന്‍ ഡയറക്ടര്‍ ഗിലാന്‍ ദെവോന്‍ എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സാംബയ്ക്കും അബൂബക്കര്‍ ഹൈദറിനും റെക്കോര്‍ഡോടെ സ്വര്‍ണ്ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഹെപ്റ്റാത്‌ലണില്‍ സ്വപ്‌ന ബര്‍മ്മന് വെള്ളി