
ദോഹ: ഗാംബിയ പ്രസിഡന്റ് അദാമ ബാരോ എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു ഖത്തര്‍ ഫൗണ്ടേഷന്റെ ഭാവിപദ്ധതികളെക്കുറിച്ചും സഹകരണ അവസരങ്ങളുടെ സാധ്യതകളെക്കുറിച്ചും ഗാംബിയന്‍ പ്രസിഡന്റിനോടും സംഘത്തോടും വിശദീകരിച്ചു.
ക്യുഎഫിന്റെ വികസനം, എജ്യൂക്കേഷന്‍ സിറ്റിയുടെ പ്രവര്‍ത്തനം, അക്കാഡമിക് രംഗത്തെ മികവ്, ക്യുഎഫ് സ്കൂളുകള്‍ മുതല്‍ പങ്കാളിത്ത യൂണിവേഴ്സിറ്റികളും വിവിധ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു. ക്യുഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയ ഗാംബിയ പ്രസിഡന്റ് സന്ദര്‍ശകബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി.
ഖത്തര്‍ ഫൗണ്ടേഷന് ആസ്ഥാനത്തിന്റെ എട്ടാം നിലയില്‍നിന്നുള്ള കാഴ്ചകളും സംഘം നോക്കിക്കണ്ടു. ഗാംബിയന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ മന്ത്രി ഇബ്രിമ സില്ലാഹ് ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ) സന്ദര്‍ശിച്ചു. ക്യുഎന്‍എ ഡയറക്ടര്‍ ജനറല്‍ യൂസുഫ് ഇബ്രാഹിം അല്‍മാലികി ഗാംബിയന്‍ സംഘത്തെ സ്വീകരിച്ചു. ഖത്തറും ഗാംബിയയും തമ്മിലുള്ള മാധ്യമ ബന്ധം ചര്‍ച്ച ചെയ്തു.