‘ഖാദി സ്വാതന്ത്ര്യത്തിന്റെ വസ്ത്രം’ പ്രദര്‍ശനം ശ്രദ്ധേയമായി

ദോഹ: മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാര്ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഖത്തര്‍ പോസ്റ്റുമായി(ക്യു പോസ്റ്റ്) ചേര്‍ന്ന് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. എംബസിയുടെ നേതൃത്വത്തില്‍ വിര്‍ജീനിയ കോമണ്‍വെല്‍ത് സര്‍വകലാശാലയില്‍ (വിസിയു ഖത്തര്‍) നടന്ന ചടങ്ങിലാണ് ഗാന്ധി ജയന്തിയുടെ സ്മരണ പുതുക്കി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്.
ക്യൂ പോസ്റ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹമദ് അല്‍ ഫഹിദയും അംബാസഡര്‍ പി.കുമരനും സംയുക്തമായാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ അംബാസഡറുടെ പത്നി റിതു കുമരനും പങ്കെടുത്തു. ഗാന്ധി ജയന്തിയുടെ ഭാഗമായി ഖാദി-സ്വാതന്ത്ര്യത്തിന്റെ വസ്ത്രം എന്ന തലക്കെട്ടില്‍ നടന്ന പ്രദര്‍ശനവും ഫാഷന്‍ ഷോയും ആ്രകര്ഷകമായി.

വിസിയുആര്ട്സ് ഖത്തറിലെ സാഫ്രോണ്‍ ഹാൡലായിരുന്നു ഫാഷന്‍ ഷോ. ഖാദി വസ്ത്രങ്ങളുടെ മനോഹരമായ ശേഖരങ്ങളാണ് ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ചത്. അഞ്ചു ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍മാരുടെ വസ്ത്ര ഡിസൈനുകളാണ് പ്രദര്‍ശിപ്പിച്ചത്. ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാഷന്‍ കണ്‍സള്‍ട്ടന്റും കോറിയോഗ്രാഫറുമായ പ്രസാദ് ബിപാദയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയത്. ഖാദിയില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ വേദിക്കു പുറത്ത് പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഖാദി സംസ്കാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രദര്‍ശനം.ഖത്തര്‍-ഇന്ത്യ സാംസ്കാരിക വര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് ഗാന്ധി ജയന്തി പരിപാടികള്‍ സംഘടിപ്പിച്ചത്. വിസിയു ഖത്തര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവയുടെ സഹകരണമുണ്ടായിരുന്നു. ഇന്ത്യ- ഖത്തര്‍ സാംസ്കാരികവര്ഷാഘോഷങ്ങളുടെ ഭാഗമായിക്കൂടിയായിരുന്നു പരിപാടികള്‍.