in ,

ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വാടക കരാര്‍ നീട്ടുന്നതിന് അംഗീകാരം

ദോഹ: ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വാടക കരാര്‍ കാലാവധി നീട്ടുന്നതിനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് തീരുമാനം പരിഗണിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തത്. ഗാര്‍ഹികആവശ്യങ്ങള്‍ക്കല്ലാതെ പാട്ടത്തിനെടുത്ത ഏതാനും സ്ഥലങ്ങളുടേയും സ്ഥലഭാഗങ്ങളുടേയും കരാര്‍ കാലാവധി നീട്ടുന്നതിനാണ് അംഗീകാരം.
റിയല്‍ എസ്റ്റേറ്റ് വാടക സംബന്ധിച്ച 2008 ലെ നാലാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ഈ സ്ഥലങ്ങള്‍. ഫെബ്രുവരി 14ന് നിലവിലുള്ള കരാറുകള്‍ക്ക് ഫെബ്രുവരി 20 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തില്‍ വാടകകരാര്‍ നീട്ടിനല്‍കിയിരുന്നു.
ദീര്‍ഘകാലത്തേക്ക് വാടകക്ക് നല്‍കുന്നതും അല്ലെങ്കില്‍ കരാര്‍ പുതുക്കാന്‍ വാടകക്കാരന്‍ ഉദ്ദേശിക്കാത്തതുമായ കരാറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. വാണിജ്യ കമ്പനികളുടെ ഭരണനിര്‍വഹണ ആസ്ഥാനം, വ്യാപാരം, അഭിഭാഷക ഓഫീസ്, അക്കൗണ്ടന്റ്, കൃഷി, എന്‍ജിനീയര്‍മാരുടെ ഓഫീസുകള്‍, മൃഗ ചികിത്സാ ക്ലിനിക്കുകള്‍, കന്നുകാലി ഫീഷറീസ് വിദഗ്ധരുടെ ഓഫീസ് എന്നിവക്കും പുതിയ ഉത്തരവ് ബാധകമല്ല.
അമിതമായ വാടക വര്‍ധിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കുന്നത്. കസ്റ്റംസ് ക്ലിയറന്‍സ് സംവിധാന(ഏകജാലകം)ത്തിനായി ദേശീയ കമ്മിറ്റി രൂപീകപിക്കുന്നത് സംബന്ധിച്ച 2014 ലെ 36-ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് തീരുമാനത്തിനും മന്ത്രിസഭയുടെ അംഗീകാരം.
ഏകജാലക സംവിധാന മാനേജ്മെന്റിനുള്ള കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച 2016ലെ 23-ാം നമ്പര്‍ നിയമ ഭേദഗതിക്കുള്ള പ്രധാനമന്ത്രിയുടെ കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു.സെന്‍ട്രല്‍ ലീസ് ക്മ്മിറ്റി പുനസംഘടിപ്പിക്കാനുള്ള മന്ത്രിസഭയുടെ കരട് തീരുമാനവും അംഗീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മേഖലയില്‍ തീവ്രത ഒഴിവാക്കാന്‍ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം: വിദേശകാര്യമന്ത്രി

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഇ് ഖത്തര്‍-ഒമാന്‍