
ദോഹ. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച ലൈസന്‍സ് വ്യവസ്ഥകളും നടപടികളും സംബന്ധിച്ച ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. സിവില്‍ സര്‍വീസ് കാര്യ-ഭവനനിര്‍മാണ മന്ത്രിയുടെ 2005 ലെ എട്ടാം നമ്പര്‍ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകളില്‍ ഭേദഗതി വരുത്തികൊണ്ടുള്ളതാണ് കരട് തീരുമാനം.
അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ള തൊഴിലുടമകള്‍ക്ക് അനുവദിക്കുന്ന ഗാരന്റി കാലാവധിയുടെ നിയന്ത്രണവും നവീകരണവും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഭേദഗതി.
തൊഴിലുടമകളുടേയും റിക്രൂട്ട്മെന്റ് ഏജന്‍സികളുടേയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കും.