
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ വുഖൈറില്‍ ഫാദേഴ്‌സ് ഡേയോടനുബന്ധിച്ചു കലാപരിപാടികള്‍ സംഘടിപ്പിച്ചു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമായ നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പാട്ട്, ഡാന്‍സ്, പെയിന്റിംഗ്, ടിക് ടോക് ചലഞ്ച് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വേദിയില്‍ വെച്ച് ആശംസകള്‍ അറിയിച്ചു.
മത്സര വിജയികള്‍ക്ക് റീറ്റെയ്ല്‍ ഡവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് ബഷീര്‍ പരപ്പില്‍ സമ്മാനം വിതരണം ചെയ്തു. മാര്‍ക്കറ്റിംഗ് മാനേജര്‍ വിബിന്‍ കുമാര്‍, മാനേജര്‍ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ നവാബ് നേതൃത്വം നല്‍കി.