in ,

ഗ്രാന്‍ഡ്മാള്‍ മെഗാ പ്രമോഷന്‍: വിജയികളെ കണ്ടെത്തി

ദോഹ: ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ മെഗാ പ്രമോഷനായ ഒരു മില്യണ്‍ ക്യാഷ് പ്രൈസ് ആന്റ് 16 ഷവര്‍ലെട് അവയോ കാറുകള്‍ക്കു വേണ്ടിയുള്ള ആദ്യഘട്ട നറുക്കെടുപ്പ് നടന്നു. ഗ്രാന്‍ഡ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഏഷ്യന്‍ ടൗണ്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ്, പ്ലാസ മാള്‍ ഷോപ് നമ്പര്‍ 91, 170, ഏഷ്യന്‍ ടൗണ്‍, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ വുഖൈര്‍ എന്നീ ഗ്രാന്‍ഡ്മാള്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് അമ്പതു റിയാലിന് സാധങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും നറുക്കെടുത്ത വിജയികള്‍ക്ക് നാല് ഷവര്‍ലട് അവയോ കാറുകളും 50000 ഖത്തര്‍ റിയാല്‍ വീതം രണ്ടു പേര്‍ക്കും 25000 ഖത്തര്‍ റിയാല്‍ വീതം ആറു പേര്‍ക്ക് ക്യാഷ് െ്രെപസുമാണ് സമ്മാനം. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഏഷ്യന്‍ ടൗണിലാണ് നറുക്കെടുപ്പ് നടന്നത്.

ഗ്രാന്‍ഡ് മാളിന്റെ ഈ പുതിയ സമ്മാന പദ്ധതി വന്‍ വിജയമാക്കിയ ഉപഭോക്താക്കളോടും വിതരണക്കാരോടുമുള്ള ഗ്രൂപിന്റെ നന്ദി അറിയിക്കുന്നതായി റിജ്യണല്‍ ഡയരക്ടര്‍ അഷ്‌റഫ് ചിറക്കല്‍ പറഞ്ഞു. ഫിനാന്‍സ് മാനേജര്‍ ഷരിഫ് ബിസി, ആര്‍ഡിഎം മുഹമ്മദ് ബഷീര്‍ പരപ്പില്‍, പിആര്‍ഒ സിദ്ധീഖ് എംഎന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വിബിന്‍ കുമാര്‍, മാള്‍ മാനേജര്‍ മാരായ ബിനീഷ്, ജുനൈദ് അബ്ദുല്‍ മാജിദ്, അസിസ്റ്റന്റ് മാനേജര്‍ ഷരീഫ് സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ അബുജയില്‍; നൈജീരിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

മഹല്ല് സംഗമവും ഖാദിയെ ആദരിക്കലും സംഘടിപ്പിച്ചു