
ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റും അല്‍മാനാ ആന്റ് പാര്‍ട്‌നേഴ്‌സും സംയുകതമായി സംഘടിപ്പിച്ച 50,000 ഖത്തര്‍ റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ നിന്ന്
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റും അല്‍മാനാ ആന്റ് പാര്‍ട്‌നേഴ്‌സും സംയുകതമായി സംഘടിപ്പിച്ച 50,000 ഖത്തര്‍ റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ പ്രമോഷന്‍ നറുക്കെടുപ്പ് നടന്നു. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കറ്റ് ഏഷ്യന്‍ ടൗണില്‍ നടന്ന ചടങ്ങില്‍ 5000 ഖത്തര്‍ റിയല്‍ വീതം 2 പേര്‍ക്കും 2000 ഖത്തര്‍ റിയല്‍ വീതം 10 പേര്‍ക്കും 1000 ഖത്തര്‍ റിയല്‍ വീതം 20 പേര്‍ക്കും ഗ്രാന്‍ഡ് മാളിന്റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.
ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിന്നു നറുക്കെടുപ്പ്. ഫിനാന്‍സ് മാനേജര്‍ ഷരീഫ്, പിആര്‍ഒ സിദ്ധീഖ് എം എന്‍, പാര്‍ച്ചസ് മാനേജര്‍ സൂരജ്, മാര്‍ക്കറ്റിംഗ് മാനേജര്‍ വിബിന്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭാഗ്യ ശാലികള്‍ക്കുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്ന് റീജ്യണല്‍ ഡയരക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.