
ദോഹ: ഖത്തറില്‍ ആദ്യമായി കോഴിക്കോട് നിന്നുള്ള 18 ഓളം ഹല്വകല് അണി നിരത്തി ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്മാര്ക്കറ്റ്് ഔട്ലറ്റുകളില് കോഴിക്കോടന്‍ ഹല്‍വ ഫെസ്റ്റിന് തുടക്കമായി. ഗ്രീന്‍ ചില്ലി ഹല്‍വ, സട്രോബെറി ഹല്‍വ, ഇളനീര് ഹല്‍വ, മസാല ഹല്‍വ ,തണ്ണിമത്തന് ഹല്‍വ, മുന്തിരി ഹല്‍വ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
18 വരെ ഫെസ്റ്റ്്് തുടരും. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കെറ്റില്‍ നടന്ന ഹല്‍വ ഫെസ്റ്റ് ഉദ്ഘാടനം ഐസിസി ഖത്തര്‍ പ്രസിഡന്റ് എപി മണികണ്ഠന് നിര്‍വഹിച്ചു. റീജ്യണല്‍ ഡയരക്ടര്‍ അഷ്റഫ് ചിറക്കല്‍, ജനറല്‍ മാനേജര്‍ അജിത്കുമാര്‍, ആര്‍ഡിഎം ബഷീര്‍ പരപ്പില്‍, ഫിനാന്‍സ് മാനേജര്‍ ഷഫീഫ് ബിസി, പിആര്‍ഒ സിദ്ധീഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ വിബിന് കുമാര്‍, മാനേജര്‍മാരായ ശറഫുദ്ധീന്‍, ബിനീഷ് സംബന്ധിച്ചു.