
ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് മേളയുടെ ഭാഗമായി തുമാമ ഗ്രൗണ്ടില്‍ കേരളീയ തനത് ഗ്രാമീണ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
നൂറാം കുഴി മത്സരം, പമ്പരം കൊത്ത് മത്സരം എന്നിവ കാണികളില്‍ ആവേശമുയര്‍ത്തി. ഇരു മത്സരങ്ങളിലും ആറ് ടീമുകള്‍ പങ്കെടുത്തു. നൂറാം കുഴി മത്സരത്തില്‍ ടീം റഗേഴ്‌സ് ഒന്നാം സ്ഥാനവും ടീം മാവിന്‍ചോട് രണ്ടാം സ്ഥാനവും നേടി.
പമ്പരംകൊത്ത് മത്സരത്തില്‍ ടീം മുബാറക് ഒന്നാം സ്ഥാനവും ടീം ക്യൂകെസിസിയും നേടി. പ്രസിഡന്റ് പി.കെ.റഷീദ്, ജനറല്‍ സെക്രട്ടറി മുസ്താഖ് ഹാരിദ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ സഫീര്‍ സിദ്ദീഖ് നേതൃത്വം നല്‍കി.