in ,

ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമാറ്റിക് നെറ്റ്‌വര്‍ക്ക് പൊതുയോഗം തുടങ്ങി

ദോഹ: ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമാറ്റിക് നെറ്റ്‌വര്‍ക്കിന്റെ(ജിപിഡിനെറ്റ്) ആറാമത് ജനറല്‍ അസംബ്ലിക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. ഖത്തറിനെ പ്രതിനിധീകരിച്ച് കത്താറയാണ് നെറ്റ്‌വര്‍ക്കിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്. ത്രിദിന സമ്മേളനം കത്താറ ജനറല്‍ മാനേജരും ജിപിഡിനെറ്റിന്റെ നിലവിലെ പ്രസിഡന്റുമായ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു.
ജിപിഡിനെറ്റ് സെക്രട്ടറി ജനറല്‍ ദാര്‍വിഷ് എസ് അഹമ്മദ് അല്‍ഷിബാനി, ഖത്തര്‍ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ.അഹമ്മദ് ഹസന്‍ അല്‍ഹമ്മാദി, ഖത്തര്‍ യൂണിവേഴ്‌സിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഡീന്‍ ഡോ. ഇബ്രാഹിം അല്‍കഅബി എന്നിവര്‍ സംസാരിച്ചു. സംഘടനയെന്ന നിലയില്‍ പൊതുനയതന്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച നടന്നു. ബോസ്‌നിയ ഹെര്‍സഗോവിന അംബാസഡര്‍ ഡോ.ബിസെര തുര്‍ക്കോവിച്ച്, കൊറിയന്‍ നാഷണല്‍ ഡിപ്ലോമസി അക്കാദമി പ്രൊഫ. ഡോ. തേഹ്വാന്‍ കിം, അബോര്‍ജിനല്‍ അഫയേഴ്‌സ് ആന്റ് നോര്‍ത്തേണ്‍ ഡെവലപ്‌മെന്റ് കാനഡ(എഎഎന്‍ഡിസി) സീനിയര്‍ സ്ട്രാറ്റജിക് ഔട്ട്കം ഉപദേഷ്ടാവ് സലാഹ് ബിന്‍ റജബ് എന്നിവര്‍ പങ്കെടുത്തു. മൃദുശക്തിയെന്ന നിലയില്‍ സാംസ്‌കാരിക നയതന്ത്രം എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹ്യുമാനിറ്റീസ് വകുപ്പിലെ പ്രൊഫ. ഖാലിദ് ഖുത്തുബ് മോഡറേറ്ററായിരുന്നു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ പീറ്റര്‍ പൊളാക്, ഡോ. മസ്ഹര്‍ അല്‍സൗബി എന്നിവര്‍ പങ്കെടുത്തു.
പബ്ലിക് ഡിപ്ലോമാറ്റിക് കമ്യൂണിക്കേഷന്‍, കായികം- പൊതു നയതന്ത്രത്തിലെ അനിവാര്യമായ ടൂള്‍ എന്നീ വിഷയങ്ങളിലും സെഷനുകള്‍ നടന്നു. യോഗത്തില്‍ വലിയതോതില്‍ രാജ്യാന്തര പങ്കാളിത്തമുണ്ട്. 2017ലാണ് ഖത്തര്‍ ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമസി നെറ്റ്‌വര്‍ക്കില്‍ അംഗമാകുന്നത്. കഴിഞ്ഞവര്‍ഷം മെയ് നാലിന് തുര്‍ക്കിയില്‍ നിന്നും പ്രസിഡന്റ് സ്വീകരിച്ചു.
2014ല്‍ ദക്ഷിണകൊറിയയിലെ സോളില്‍വെച്ച് ഒന്‍പത് രാജ്യങ്ങളിലെ പൊതു സാംസ്‌കാരിക സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഗ്ലോബല്‍ പബ്ലിക് ഡിപ്ലോമസി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്.
ഫിലിപ്പൈന്‍സ്, സ്വീഡന്‍, കൊറിയ, തായ്‌വാന്‍, നൈജീരിയ, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, തുര്‍ക്കി രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങള്‍. ഇത്തവണ ബോസ്‌നിയ, ക്യൂബ, ജോര്‍ജിയ, കെനിയ, മലേഷ്യ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍ രാജ്യങ്ങള്‍ ജിപിഡിനെറ്റില്‍ ചേരുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുറാദ് ഹോഫ്മാന്‍ അനുസ്മരണം സംഘടിപ്പിച്ചു

യുഎംഎഐ ഖത്തര്‍ 20ാം വാര്‍ഷികം ആഘോഷിച്ചു