
ദോഹ: ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ചന്ദ്രികോത്സവം ചടങ്ങില്‍ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി ഉത്ഘാടനം നിര്‍വ്വഹിച്ചു. ചന്ദ്രിക ഓണ്‍ലൈനില്‍ തുടങ്ങാനിരിക്കുന്ന ആരോഗ്യ ചന്ദ്രിക പംക്തിയുടെ പ്രഖ്യാപനം പാറക്കല്‍ അബ്്ദുല്ല എം എല്‍ എ, ഫാസ്റ്റ്ടാക്ക് ഖത്തര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിഖ് മുഹമ്മദലി, ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ലേബര്‍ ക്യാമ്പിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കുള്ള ‘സ്‌നേഹപൂര്‍വ്വം ചന്ദ്രിക’ പദ്ധതിയിലേക്ക് കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്തിന്റെ രേഖകള്‍ സന്നദ്ധപ്രവര്‍ത്തകനും ഗായകനുമായ ഹമീദ് ഡേവിഡ, ഫ്‌ളോറന്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ അസ്ഗറലി എന്നിവര്‍ ചന്ദ്രിക ഖത്തര്‍ ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല എം എല്‍ എക്ക് കൈമാറി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി, ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ തായമ്പത്ത് കുഞ്ഞാലി, ഡോ അബ്്ദുസമ്മദ്, അബ്്ദുന്നാസര്‍ നാച്ചി സംബന്ധിച്ചു.