in , , , , ,

ചന്ദ്രിക ഖത്തറിന് സായൂജ്യ നിമിഷങ്ങള്‍; ആഹ്ലാദം പങ്കുവെച്ച് ബുക്കര്‍ ജേതാവ്‌

അറബ് ലോകത്ത് നിന്ന് ആദ്യമായി മാന്‍ബുക്കര്‍ പുരസ്‌കാരം നേടിയ ഡോ. ജൗഖ അല്‍ഹാരിസിക്ക് ചന്ദ്രിക ഖത്തര്‍ എഡിഷന്റെ ഉപഹാരം ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ്‌ ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ കൈമാറുന്നു.
ഫോട്ടോ: വിഷ്ണുദാസ്

ദോഹ: തന്റെ കഥ മനോഹരമായ ഇല്ലസ്‌ട്രേഷനോടെ ചന്ദ്രിക ഖത്തര്‍ വാര്‍ഷികപ്പതിപ്പില്‍ അച്ചടിച്ചു വന്നത് കണ്ടപ്പോള്‍ ജൗഖയുടെ മുഖത്ത് വിടര്‍ന്നത് ആഹ്ലാദത്തിന്റെ നിറപുഞ്ചിരി. പിന്നീട് കഥയുടെ സന്ദര്‍ഭങ്ങളെ പകര്‍ത്തിയ ചിത്രങ്ങളിലേക്ക് കണ്ണോടിച്ച് അവര്‍ ആവേശഭരിതയായി.
”സിയാറത്ത് എന്ന കഥയാണ് മലയാളത്തില്‍ ആദ്യമായി വരുന്ന തന്റെ ഒരു രചനയെന്നത് ഏറെ സന്തോഷം നല്‍കുന്നു. കഥയുടെ ഓരോ സന്ദര്‍ഭങ്ങളും എത്ര മനോഹരമായാണ് ചിത്രകാരന്‍ പകര്‍ത്തിയിട്ടുള്ളത്… മനോഹരമായി തന്റെ ചിത്രമടങ്ങിയ കവറും തയ്യാറാക്കിയതില്‍ ആഹ്ലാദമുണ്ട്. ചന്ദ്രികക്ക് നന്ദി.” ദോഹ രാജ്യാന്തര പുസ്തക മേളയില്‍ അതിഥിയായെത്തിയ അറബ് ലോകത്തെ ആദ്യമാന്‍ബുക്കര്‍ ജേതാവ് ഡോ. ജൗഖ അല്‍ഹാരിസി വാചാലയായി. ശേഷം ചിത്രകാരനായ സാലിഹ് പാലത്തിനെക്കുറിച്ചും പരിഭാഷകനായ വി എ കബീറിനെക്കുറിച്ചും അന്വേഷിച്ചു.

ദാഹ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചന്ദ്രിക ഖത്തര്‍ വാര്‍ഷികപ്പതിപ്പിന്റെ കോപ്പി ഗവേണിംഗ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി ജൗഖ അല്‍ഹാരിസിക്ക് കൈമാറുന്നു


ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജൗഖയുടെ ബുക്കര്‍ കൃതിയായ ‘സയ്യിദാത്തുല്‍ ഖമര്‍’ (സെലസ്റ്റിയല്‍ ബോഡീസ്) ചര്‍ച്ചാ സെഷന് ശേഷം നടന്ന പ്രത്യേക ചടങ്ങിലാണ് ജൗഖ തന്റെ ആഹ്ലാദം പങ്കുവെച്ചത്.

”സിയാറത്ത് എന്ന കഥയാണ് മലയാളത്തില്‍ ആദ്യമായി വരുന്ന തന്റെ ഒരു രചനയെന്നത് ഏറെ സന്തോഷം നല്‍കുന്നു. കഥയുടെ ഓരോ സന്ദര്‍ഭങ്ങളും എത്ര മനോഹരമായാണ് ചിത്രകാരന്‍ പകര്‍ത്തിയിട്ടുള്ളത്… മനോഹരമായി തന്റെ ചിത്രമടങ്ങിയ കവറും തയ്യാറാക്കിയതില്‍ ആഹ്ലാദമുണ്ട്. ചന്ദ്രികക്ക് നന്ദി.”

അടുത്ത ദിവസം കേരളം സന്ദര്‍ശിക്കുന്നുണ്ടെന്നും കോഴിക്കോട് സര്‍വ്വകലാശാലയില്‍ തന്റെ കഥ പ്രസിദ്ധീകരിച്ച ചന്ദ്രിക ഖത്തര്‍ വാര്‍ഷികപ്പതിപ്പിന്റെ ഒരു കോപ്പി കൈമാറുമെന്നും അവര്‍ വിശദീകരിച്ചു.

തന്റെ കഥ മലയാളത്തില്‍ ചിത്ര സഹിതം അച്ചടിച്ചുവന്നത് ശ്രദ്ധയോടെ നോക്കുന്ന ജൗഖ


ചന്ദ്രിക ഖത്തറിന് വേണ്ടിയുള്ള പ്രത്യേക ഉപഹാരം വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ് കൈമാറി. ചന്ദ്രിക ഖത്തര്‍ വാര്‍ഷികപ്പതിപ്പ് ഗവേണിംഗ് ബോര്‍ഡംഗം തായമ്പത്ത് കുഞ്ഞാലി നല്‍കി. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി, സീനിയര്‍ സബ് എഡിറ്റര്‍ ആര്‍ റിന്‍സ്, സീനിയര്‍ റിപ്പോര്‍ട്ടര്‍ നൗഷാദ് പേരോട്, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി എ ടി ഫൈസല്‍, ഓഫീസ് അഡ്മിന്‍ വിഷ്ണുദാസ്, ബഷീര്‍ നന്മണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി

പുസ്തകോത്സവത്തിനു ഉജ്വല തുടക്കം