in ,

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ആദ്യപാദത്തില്‍ സദ്ദിന് തോല്‍വി

കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദ്- അല്‍നാസര്‍ മത്സരത്തില്‍ നിന്ന്

ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഖത്തറിന്റെ അല്‍സദ്ദിന് തോല്‍വി. സഊദി ക്ലബ്ബായ അല്‍നാസറിനോടു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സദ്ദ് പരാജയപ്പെട്ടത്. സഊദിയിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഒരു ഗോളിന് പിന്നില്‍നിന്നശേഷമാണ് സഊദി ക്ലബ്ബ് രണ്ടു ഗോള്‍ സ്‌കോര്‍ ചെയ്ത് മത്സരം വിജയിച്ചത്. 21-ാം മിനുട്ടില്‍ അലി അസദല്ലയിലൂടെ സദ്ദാണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. 44-ാം മിനുട്ടില്‍ അബ്ദുല്‍റഹ്മാന്‍ അല്‍ദോസരിയുടെ ഗോളിലൂടെ സമനില നേടിയ അല്‍നാസര്‍ 72-ാം മിനുട്ടില്‍ ഗ്വിലിയാനോ ഡി പൗലയിലൂടെ വിജയഗോളും സ്‌കോര്‍ ചെയ്തു.

മത്സരത്തില്‍ ആധിപത്യം സദ്ദിനായിരുന്നുവെങ്കിലും നിര്‍ഭാഗ്യവും നിര്‍ണായകസമയങ്ങളിലെ പിഴവും തിരിച്ചടിയായി. ഖത്തറില്‍ നടക്കുന്ന രണ്ടാംപാദമത്സരത്തില്‍ അല്‍നാസര്‍ ക്ലബ്ബിനെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാല്‍ സദ്ദിന് സെമിഫൈനല്‍ യോഗ്യത നേടാം. സെപ്തംബര്‍ പതിനാറിനാണ് രണ്ടാംപാദ മത്സരം.

വിഖ്യാത സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസാണ് സദ്ദിന്റെ പരിശീലകന്‍. രണ്ടാംപാദ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാവി പ്രതികരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വാഹനങ്ങളില്‍ ചൈല്‍ഡ് കാര്‍സീറ്റ് നിര്‍ബന്ധമാക്കുന്നതിന് നിയമനിര്‍മാണം ഉടന്‍

ഖത്തര്‍ ഒളിമ്പിക് ടീമിന്റെ മുഖ്യപരിശീലകനായി സാഞ്ചസിനെ നിയോഗിച്ചു