
ദോഹ: ചാലിയാര്‍ ദിനം ജനുവരി 11ന് വൈകുന്നേരം ഏഴിന് ഐസിസി ഹാളില്‍ നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കെഎ റഹ്മാന്റെ ചരമദിനവും ചാലിയാര്‍ ദോഹയുടെ രൂപീകരണ ദിനവുമാണ് ജനുവരി 11. ദോഹയിലെ പരിസ്ഥിതി, കലാ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ചാലിയാര്‍ ദോഹ പുറത്തിറക്കിയ ‘പുഴയോരം മാഗസിന്‍’ ആധാരമാക്കി ചര്‍ച്ച ടക്കും.