in ,

ചൈനയില്‍ കൂടുതല്‍ വ്യാപാരത്തിന് ഖത്തര്‍ എയര്‍വേസ്‌

ദോഹ: ചൈനയില്‍ തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ വളര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ക്യുഎന്‍ടിസി സെക്രട്ടറി ജനറലുമായ അക്ബര്‍ അല്‍ ബാക്കിര്‍. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍കോം പോപ്പ് അപ്പ് സ്‌റ്റോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഖത്തര്‍ എയര്‍വേയ്‌സുമായി ചേര്‍ന്ന് ഖത്തറിനെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി പ്രതിഫലിപ്പിക്കാനും ഖത്തര്‍ ബ്രാന്‍ഡിനെ അന്താരാഷ്ട്ര തലത്തില്‍ വളരെ ശക്തമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് വര്‍ഷങ്ങളായി ഖത്തറിലേക്ക് വരുന്ന ചൈനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായിട്ടുണ്ട്. ചൈനയില്‍ നിന്ന് 62,000 സന്ദര്‍ശകരാണ് 2018ല്‍ ഖത്തറിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്.
ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷു, ചെങ്ഡു, ചോങ്കിംഗ്, ഹാങ്ഷു എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ബൗണ്ട് ടൂറിസം വിപണിയാണ് ചൈന.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

500 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു

ലക്ഷ്യങ്ങള്‍ വിശദീകരിച്ച് സുസ്ഥിരതാ നയം പുറത്തുവിട്ടു