in ,

ജനാധിപത്യത്തിന്റെ കുപ്പായമിട്ട് ഫാഷിസം കടന്നുവരുന്നു: പി കെ നിയാസ്

ദോഹ അല്‍മദ്‌റസ അല്‍ഇസ്‌ലാമിയയില്‍ നടന്ന പരിപാടിയില്‍ പികെ നിയാസ് സംസാരിക്കുന്നു

ദോഹ: ഇന്ത്യയില്‍ ഫാഷിസം ജനാധിപത്യത്തിന്റെ കുപ്പായമിട്ടാണ് വീണ്ടും കടന്നുവന്നതെന്ന് ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി കെ നിയാസ് അഭിപ്രായപ്പെട്ടു. ദോഹ അല്‍മദ്‌റസ അല്‍ഇസ്‌ലാമിയ സീനിയര്‍ വിദ്യാര്‍ത്ഥികളുമായി ലോക ഇസ്‌ലാമിക ചലനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോഹ മദ്‌റസയിലെ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി റമദാനില്‍ കോ കരിക്കുലര്‍ വിഭാഗത്തിന് കീഴില്‍ നടത്തിയ ഗസ്റ്റ് ടോക്കില്‍ ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കഴിശ്ശേരി, ഖത്തര്‍ വിമന്‍ ഇന്ത്യ വൈസ് പ്രസിഡന്റ് കെ.സി മെഹര്‍ബാന്‍ ടീച്ചര്‍ എന്നിവര്‍ നോമ്പിന്റെ ആത്മാവ്, ബദറിന്റെ സന്ദേശം, ജീവിത വിശുദ്ധി എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

അബുല്ലൈസ് മലപ്പുറം, വൈസ് പ്രിന്‍സിപ്പാള്‍മാരായ എം.ടി സിദ്ദീഖ്, മുഹമ്മദലി ശാന്തപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്റ്റര്‍ പോസ്റ്റ് റമദാന്‍ ഹെല്‍ത്ത് ചെക്കപ്പ് റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ലോക അത്‌ലറ്റിക്‌സ് പൈതൃക പ്രദര്‍ശനം തുടരുന്നു: ഫിലിപ്പ്‌സ് സ്‌പൈക്കുകള്‍ സംഭാവന നല്‍കി