in

ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ സജീവമായി ഇടപെടണം

ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തില്‍ നിസാര്‍ ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തുന്നു

ദോഹ: ജനാധിപത്യ പ്രക്രിയയില്‍ യുവതലമുറ സജീവമായി ഇടപെടണമെന്ന് ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിവാര ഖുര്‍ആന്‍ പഠന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ പാരമ്പര്യം തകര്‍ന്നുകൂടാ. ഇതു കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഫാസിസത്തിനെതിരെ ജനാധിപത്യ ശക്തികള്‍ അധികാരത്തില്‍ വരുന്നത് ഉറപ്പാക്കാന്‍ ബോധപൂര്‍വം ഇടപെടല്‍ നടത്തണമെന്നും നിസാര്‍ ഒളവണ്ണ ചൂണ്ടിക്കാട്ടി.
വിദ്യര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി അംഗം എം ടി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
സഹീര്‍ ബുസ്താനി, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മുഫ്ത, ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി മങ്കട, എ കെ അബ്ദുല്‍ കരീം, മിസ്ഹബ് ഇസ്ലാഹി, മുഹമ്മദ് യൂസുഫ് വെളിയങ്കോട്, എം എ നൂറുദ്ധീന്‍, ഷംസീര്‍ എടപ്പാള്‍, പ്രസംഗിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍കാസ് അഴീക്കോട് കമ്മറ്റി പുനഃസംഘടിപ്പിച്ചു

2022 ഫിഫ ലോകകപ്പ്; സുപ്രീം കമ്മിറ്റി ലക്ഷ്യമിടുന്നത് 30 ലക്ഷം ടിക്കറ്റുകളുടെ വില്‍പ്പന