in ,

ജപ്പാന്‍ ചക്രവര്‍ത്തിയുടെ സിംഹാസാരോഹണ ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയുടെ സിംഹാസാരോഹണ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയുടെ സിംഹാസാരോഹണ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.
തലസ്ഥാനമായ ടോക്കിയോയിലെ ഇംപീരിയല്‍ പാലസിലായിരുന്നു ചടങ്ങ്. കിരീടധാരണത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിലും അമീര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികള്‍, സര്‍ക്കാര്‍ തലവന്‍മാര്‍, ഉന്നത വ്യക്തിത്വങ്ങള്‍, ജപ്പാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലോകരാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് യാത്രാ ടെര്‍മിനല്‍

ഹമദ് വിമാനത്താവളം വിപുലീകരണപദ്ധതി പ്രഖ്യാപിച്ചു