
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ജാപ്പനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി മിയസാകിയിലെ ന്യുതബാരു വ്യോമതാവളം സന്ദര്‍ശിച്ചു. സൈനിക താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വ്യോമതാവളത്തിലെ സൗകര്യങ്ങളും ക്രമീകരണങ്ങളും അദ്ദേഹത്തോടു വിശദീകരിച്ചു. അത്യാധുനിക സാങ്കേതികസംവിധാനങ്ങളും സേവനങ്ങളുമെല്ലാം അദ്ദേഹം മനസിലാക്കി. വ്യോമതാവളത്തില്‍ ലഭ്യമായിട്ടുള്ള എഫ്-15 എയര്‍ക്രാഫ്റ്റുകളുടെ പരിശോധന സേവനാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി. ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന് മുഹമ്മദ് റഫേയ് അല്ഇമാദിയും ഡോ. അല്അത്തിയ്യക്കൊപ്പമുണ്ടായിരുന്നു.