
ദോഹ: ടി കെ ഹാഷിം കോയ തങ്ങളുടെ നാമധേയത്തില്‍ നാദാപുരം കേന്ദ്രീകരിച് സമസ്ത കേരളാ ജംഈയത്തുല്‍ ഉലമ ആരംഭിച്ച ജാമിഅ ഹാഷിമിയ്യ എജ്യൂ ക്യാമ്പസിന്റെ ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ നജ്മ ഫെയ്മസ് റസ്റ്റോറന്റില്‍ നടന്നു. നാദാപുരം മേഖലയിലെ സമസ്ത പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗം ഖത്തര്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. കെ കെ ബഷീര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഹക്കീം വാഫി മുഖ്യപ്രഭാഷണം നടത്തി. ജാമിഅ ഹാഷിമിയ്യ പ്രചരണം ഖത്തറില്‍ സജീവമാക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പുതിയ കമ്മിറ്റിക്ക്് രൂപം നല്കി. ജനറല്‍ കൗണ്‍സിലില്‍ മുഹമ്മദ് നദ്വി എടച്ചേരി, കെ എം സി സി മണ്ഡലം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വാണിമേല്‍, ലത്തീഫ് പാതിരിപ്പറ്റ, റഷീദ് ചേലക്കാട്, ഷരീഫ് കെ പി നരിപ്പറ്റ, സഹദ് ഇ കെ ചെറുമോത്, അനസ് പി പി വളയം പ്രസംഗിച്ചു. സിറാജ് മുരിങ്ങോളി സ്വാഗതവും സി പി സി ആലിക്കുട്ടി നന്ദിയും പറഞ്ഞു.